0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 4143

എഴുന്നേറ്റതേ ഉള്ളൂ , പിന്നെ അവിടെ  തിരക്കുണ്ടോ ?? "

" വലിയ കുഴപ്പമില്ല  "
സ്റ്റെല്ല  മറുപടി നൽകിയതും ആൽബി തനിക്ക് ടീംസിൽ മെസേജ് വന്നിരിക്കുന്നത് ശ്രെദ്ധിച്ചു.

"  ശരി കുഞ്ഞിനെ നീ തന്നെ വൈകുന്നേരം കൂട്ടിക്കോ ഞാൻ ലേറ്റ് ആകും  , ഞാൻ പോകാൻ തുടങ്ങുവാ ബൈ  "

" ആം ഒക്കേ ആൽബി ബൈ "
കോൾ കട്ട് ചെയ്ത ശേഷം ആൽബിയുടെ  മുഖത്ത് ചെറിയ ഒരു പുഞ്ചിരി വിടർന്നു ചെറുതായി കാർമേഘങ്ങൾ നീങ്ങിത്തുടങ്ങിയിരിക്കുന്നു..
ടീംസ് മെസ്സേജ് എല്ലാം നോക്കിയ ശേഷം  അവൻ എഴുന്നേറ്റ്  ബെഡ്റൂമിലേക്ക് വന്ന് അലമാരയിൽ നിന്നും  ഡ്രെസ്സ്  പുറത്തേക്ക് എടുത്തു..

വാച്ച് എടുക്കാനായി കബോർഡിലേക്ക് കൈ  നീട്ടിയതും  ഉള്ളിലേക്കായി ആൽബിന്റെ ശ്രദ്ധ ഉടക്കി..!!
അവൻ കബോർഡിലെ ഡ്രെസ്സ് ഓരോന്ന് ആയി മാറ്റി സൂക്ഷിച്ചു നോക്കിയതും അവന്റെ നെഞ്ചിടിപ്പ് കുതിച്ചുയർന്ന് ശരീരം വല്ലാത്ത ഒരു തരം അവസ്ഥയിൽ എത്തി ,
അവന്റെ മനസ്സ് രണ്ടു തട്ടിൽ എന്ന പോലെ വീണ്ടും ചലിച്ചു കൊണ്ടിരുന്നു..
സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആൽബിന്റെ  കണ്ണുകളിൽ ഒരു  പ്രതീക്ഷയും തിളക്കവും താനെ ഉടൽ എടുത്തു...

ദുര്‍ബലത  അവനെ തളക്കുന്നുണ്ടെങ്കിലും, ഓരോ തവണയും അതിജീവിക്കാൻ ഉള്ള ആന്തരിക ശ്രമം അതിലേറെ ശക്തിയാകുന്നു.

ജീവിതത്തിൽ പലപ്പോഴും നമുക്ക്  എറ്റവും വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുന്നത് സ്വന്തം മനസ്സിൽ നിന്ന് തന്നെയായിരിക്കും..  അതിജീവിക്കുന്നവർ മാത്രമായിരിക്കും  വിജയിക്കുന്നത് അല്ലാത്തവർ പിന്നെയും ഒരു തുരുത്തിൽ കുടുങ്ങി കിടക്കും
അത്തരം ഒരു അവസ്ഥ തൻറെ ജീവിതത്തിലേക്ക് വരുന്നുണ്ടോ എന്ന് അവൻ ചിന്തിച്ചു തുടങ്ങിയിരുന്നു , ഇല്ല ഇനിയില്ല...!! കബോർഡ് വലിച്ചു അടച്ച് ആൽബി ഓഫീസിൽ  പോവാൻ ഉള്ള ശ്രെമം തുടങ്ങി..

അപാർട്മെന്റ് പൂട്ടി താഴെക്കിറങ്ങാൻ തുടങ്ങിയതും ഓഫീസിൽ നിന്നും ബോസിൻറെ കോൾ വന്നു ,  കോൾ അറ്റൻഡ് ചെയ്ത ചെവിയിലേക്ക് ഫോൺ വച്ച് അവൻ താഴേക്ക് സ്റ്റെപ്പ് ഇറങ്ങിതുടങ്ങി..

ദിവസങ്ങൾ പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു ബാംഗ്ലൂരിന്റെ കാലാവസ്ഥ ഇപ്പോൾ വലിയ പ്രശ്നമില്ലാതെ പോയി കൊണ്ടിരിക്കുകയാണ്..

ഇടയ്ക്കെല്ലാം കുറച്ചു സമയം മാത്രം  നീണ്ട്  നിൽക്കുന്ന മഴകൾ ,

💬 Comments

View all comments