Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
രാത്രികാലങ്ങളിലെ തണുപ്പ് , അത്യാവശ്യം കുഴപ്പമില്ലാതെ സുഗമമായി പോകുന്ന ജന ജീവിതങ്ങൾ..
ആർക്കും കാത്ത് നിൽക്കാതെ സമയം മുന്നോട്ടു ഓടിക്കൊണ്ടിരിന്നു...
ദിവസങ്ങൾ പോവും തോറും ആൽബിനും സ്റ്റെല്ലയും തമ്മിലുള്ള അകലം പതിയെ കുറഞ്ഞു വന്നു.
പിന്നീട് തുടർച്ചയായി ഒരാഴ്ചയോളം അവൾ ശിവയെ ഓഫീസിൽ കണ്ടതേയില്ല..
കടന്ന് പോയി കൊണ്ടിരിക്കുന്ന സാഹചര്യം കുറച്ച് മോശം ആയത് കൊണ്ടു തന്നെ... ഈ അകലം അവൾക്കൊരു ഭാഗ്യം പോലെയാണ് തോന്നിയത്..
പെട്ടെന്ന് ശിവയെ കാണുന്നതും സംസാരിക്കുന്നതും ചിലപ്പോൾ കാര്യങ്ങൾ വീണ്ടും കൈ വിട്ട് പോയേക്കാം...
ആൽബിയുമായി ഇപ്പോൾ നല്ല രീതിയിൽ ആയി വരുന്നതേയുള്ളൂ എല്ലാം ഒന്ന് ശരിയാവട്ടെ..
ദിവസങ്ങൾ ആഴ്ചകൾ ആയി കടന്ന് പോയി കൊണ്ടിരുന്നു , ഇപ്പോൾ അവർ പരസ്പരം സംസാരിച്ചും ഒരുമിച്ച് ഭക്ഷണം പാകം ചെയ്തു പഴയ ലൈഫ് സ്റ്റൈൽ തിരിച്ചുപിടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്
സ്റ്റെല്ലയെ സംബന്ധിച്ചിടത്തോളം ജീവിതം പഴയ പോലെ ഉഷാറായി തുടങ്ങിയിരുന്നു എങ്കിലും തന്റെ സന്തോഷത്തെ ബാധിക്കുന്ന എന്തോ നഷ്ടപ്പെട്ടത് പോലെ അവളിൽ ചില സമയം വിഷാദം നിറഞ്ഞിരുന്നു..
ജീവിതത്തിൽ ചില സമയങ്ങളിൽ നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ ചില അതിഥികൾ വന്നു കയറും , ഒരു വാക്കുപോലും പറയാതെ ചിലപ്പോൾ അവർക്ക് പോകേണ്ടി വന്നേക്കാം, അല്ലെങ്കിൽ എന്നന്നേക്കുമായി അപ്രത്യക്ഷരായെക്കും , എങ്കിലും നമ്മൾ മുന്നോട്ടു ജീവിക്കുക തന്നെ വേണം
പതിവുപോലെ സ്റ്റെല്ലയുടെ പീരിയഡ്‌സ് മാസാവസാനമായപ്പോഴേക്കും എത്തിയിട്ടുണ്ടായിരുന്നു , പലവിധ മാനസിക സങ്കർഷങ്ങളിൽ കൂടി കടന്നു പോയിക്കൊണ്ടിരിക്കുകയായിരുന്നതിനാൽ തന്നെ പീരിയഡ്സ് പെയിൻ കൂടി വന്നപ്പോൾ അവൾ ശാരീരികമായും മാനസികമായും തളർന്നിട്ടുണ്ടായിരുന്നു
സ്റ്റോക്ക് ചെയ്ത് വച്ചിരിക്കുന്ന പാഡ് എടുക്കാൻ ആയി അലമാരയിൽ നിന്ന് ബോക്സ് വലിച്ചതും അത് മൊത്തമായി പുറത്തേക്ക് വന്നു..
അപ്രതീക്ഷിതമായി അതിൽ രണ്ടു പാഡുകൾക്ക് നടുവിലായി വച്ചിരിക്കുന്ന ചെറിയ ഡപ്പിയിലെക്ക് അവളുടെ ശ്രെദ്ധ ഉടക്കിയതും , പെണ്ണ് പതിയെ അത് കയ്യിലേക്ക് എടുത്ത് തുറന്നു...
ഒരിക്കൽ ശിവ തന്റെ അരക്കെട്ടിലേക്ക് അണിയിച്ചു തന്ന പൊന്ന് അരഞ്ഞാണം..!!
അവൻറെ സ്നേഹവും തന്റെ മേലുള്ള ആധിപത്യവും തെളിയിക്കാൻ എന്നപോലെ ഇത്രയും നാൾ തന്റെ അരക്കെട്ടിനെ ചുറ്റി പിണഞ്ഞു കിടന്നത് ഇപ്പോൾ
💬 Comments
View all comments