Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
ഒരു മൂലയ്ക്ക്..
അവൾ അരഞ്ഞാണം കയ്യിലേക്ക് എടുത്ത് അതിലേക്ക് നോക്കി നിന്നു..
ചിലസമയം എത്ര വില പിടിപ്പുള്ള സ്വർണം ആണെങ്കിലും അതിന്റെ സ്ഥാനം, നമ്മൾ കൽപ്പിക്കുന്ന വില അനുസരിച്ചിരിക്കും,
അവൾ പഴയതുപോലെ ആ ചെറിയ ബോക്സിലേക്ക് അരഞ്ഞാണം ഇട്ടു വെച്ച ശേഷം പാഡിന്റെ ബോക്സ് തിരികെ കയറ്റി വച്ചു..!
പഴയ ഓർമ്മകൾ വല്ലാതെ വേട്ടയാടുന്നു ചിക്കമംഗലൂരിൽ അവൻറെ പെണ്ണായി കഴിഞ്ഞ ദിവസവും, ശിവയുടെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നുറങ്ങിയ സമയങ്ങളും എല്ലാം കൂടി അവളെ വല്ലാതെ വേട്ടയാടാൻ തുടങ്ങി.
ഇടത് കണ്ണിൽ കൂടി ഒഴുകി വന്ന കണ്ണ് നീർ സ്റ്റെല്ല പെട്ടെന്ന് തുടച്ചു നീക്കി....
പീരിയഡ് ക്രാമ്പ്‌സ് അധികമായത് കൊണ്ടും കനത്ത മൂഡ് സ്വിംഗ്സ് ഉള്ളത് കൊണ്ടും തന്നെ, ചെറിയ കാര്യങ്ങളിലെ സെൻസിറ്റീവ് ആയ നെഗറ്റീവ് ടച്ച് പോലും പെണ്ണിനെ കാര്യമായി ബാധിക്കുമായിരുന്നു..!
ദിവസങ്ങൾ പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു വീണ്ടും രണ്ടാഴ്ചയോളം അങ്ങനെ തന്നെ കടന്നുപോയി,
ഇതിനോടകം തന്നെ സ്റ്റെല്ലയുടെ പീരിയഡ് അവസാനിച്ചിരുന്നു, വാക്ക് തന്നത് പോലെ തന്നെ , ശിവയുടെ ഭാഗത്തുനിന്ന് ഒരു തവണ പോലും അവൾക്ക് കോളോ മെസ്സേജൊ വന്നിരുന്നില്ല
ഇടയ്ക്കെല്ലാം അവനെ വല്ലാതെ മിസ്സ് ചെയ്യുമ്പോൾ തന്നെ ഇരുന്ന് കരഞ്ഞിട്ടുണ്ട്.. പക്ഷേ ആൽബി അടുത്തുള്ളപ്പോൾ അവൾ പൂർണ്ണ സന്തോഷത്തിൽ തന്നെയാണ്..
ശിവയെ പലപ്പോഴും അങ്ങോട്ടേക്ക് എന്ന് വിളിച്ചു നോക്കിയാലോ എന്ന് മനസ്സിൽ തോന്നിയിട്ടുണ്ട് , എങ്കിലും ഇപ്പോൾ സംയമനം പാലിക്കുന്നത് തന്നെയാണ് നല്ലത് എന്ന് അവൾക്ക് തോന്നി..
അറിയാതെയെങ്കിലും അവനെ ഒരു തവണ കണ്ടിരുന്നെങ്കിൽ എന്ന് പലപ്പോഴും മനസ്സ് ആഗ്രഹിച്ചു പോകുന്നു..
ഇടക്ക് എല്ലാം ആൽബി തന്നിൽ ആരോപിച്ചത് സത്യമാണെന്ന് അവൾക്കും തോന്നിത്തുടങ്ങിയിരുന്നു.......
താൻ ശിവയെ പ്രണയിക്കുന്നുണ്ടോ..?? അല്ലെങ്കിൽ എങ്ങനെയാണ് അവനെ കാണണമെന്നും സംസാരിക്കണം എന്നും ഇത്രയധികം ആഗ്രഹം വരുന്നത്..
ഇത് കാമം മാത്രമാണെന്ന് തോന്നുന്നില്ല.. സ്റ്റെല്ലയുടെ ചിന്തകൾ പല വഴിക്ക് പോയി തുടങ്ങിയിരുന്നു... !!
ഒരു പക്ഷേ മുന്നോട്ടുപോകുമ്പോൾ ആൽബിയുടെ മനസ്സ് മാറിയാലോ കുറച്ചു സമയം കാത്തിരിക്കാം..
പിന്നെ എല്ലാം കൊണ്ടും തൻറെ ഫാമിലിയുടെ സന്തോഷം പുനസ്ഥാപിക്കുന്നത് വരെ ഒരു അകലം നല്ലതാണ്
💬 Comments
View all comments