0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 4222

എന്തായാലും ശിവ തനിക്ക് വേണ്ടി  കാത്തിരിക്കും എന്ന് 100% ഉറപ്പാണ്..

ജീവിതത്തിന്റെ പല തിരക്കുകളുമായി വീണ്ടും ഒരാഴ്ച്ച കൂടി മുന്നോട്ട്  കടന്ന് പോയിരുന്നു..
ഓഫീസിൽ തിരക്കുള്ള ഒരു ദിവസം പതിവുപോലെ  ഉച്ച  ഭക്ഷണത്തിനായി കഫ്റ്റീരിയയിൽ എത്തിയതായിരുന്നു സ്റ്റെല്ല...

വളരെ നോർമലായിട്ട്  ആണവൾ പെരുമാറിയത്തെങ്കിലും അവളുടെ കണ്ണുകൾ പതിവ് പോലെ  ശിവയെ ഒരു റൗണ്ട് തിരഞ്ഞു നോക്കി...
കുറച്ചു അധികം നാൾ ആയി കാണാത്തത് കൊണ്ട് തന്നെ ഇവിടെ എവിടെ എങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു..

വീട്ടിൽ നിന്നും പാകം ചെയ്തു കൊണ്ടുവന്ന ഫുഡ് മൈക്രോ വേവിൽ  ചൂടാകാൻ വച്ച ശേഷം  ഫോണിൽ ആൽബിയുടെ നമ്പർ ഡയൽ ചെയ്ത് ഇയർ ബഡ്സ് കണക്റ്റ് ചെയ്യുകയായിരുന്നു സ്റ്റെല്ല..

കഫറ്റീരിയയിൽ ഒരുപാട് ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നു.. അറിയുന്ന പലരും അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ തിരിച്ചും...

" ഹെലൊ.. "
കോൾ കണക്റ്റ് ആയതും ആൽബിയുടെ ശബ്ദം.

" കഴിച്ചോ..?? "

" ഇല്ല കുറച്ചു കഴിയും.. നീയോ.. ?? "

" ഞാൻ ഇപ്പോ വന്നതെ ഉള്ളു.. കുറച്ചു തിരക്ക് ആയിരുന്നു.."
സംസാരം തുടരവേ.. അവൾ മൈക്രോവേവിൽ നിന്നും  ചൂടാക്കിയ ഫുഡ് എടുത്ത ശേഷം  ഒരു വശത്ത് ആയി ഇട്ടിരിക്കുന്ന  ടേബിളിൽ പോയി ഇരുപ്പുറപ്പിച്ചു..!!

" ആ നീ കഴിക്ക്.. എനിക്ക് എന്തായാലും ഇപ്പോ ടൈം ആയിട്ടില്ല.. ശരി ഞാൻ വിളിക്കാം കുറച്ചു തിരക്ക് ആണ്..."

" ശരി ഒക്കേ ബൈ.."
സ്റ്റെല്ല കോൾ കട്ട് ചെയ്ത് ഫോൺ ടേബിളിന് മുകളിലേക്ക് വച്ചു..
ആൽബിയുമായി പതിയെ കാര്യങ്ങൾ ഒക്കെ ശരിയായി വരുന്നുണ്ട്.. ഓരോന്നാലോചിച്ചും ഫോണിൽ റീൽസ്  കണ്ടും അവൾ ഫുഡ് കഴിച്ചു കൊണ്ടിരുന്നു..!!

ഇടക്കെല്ലാം ആരെയോ തേടുന്ന പോലെ വശ്യമായ മിഴികൾ  കഫ്റ്റീരിയ ആകമാനം ഒന്ന് ഓടിച്ചതും,  ഒരു കോണിലേക്ക് അവളുടെ  ദൃഷ്ടി പതിഞ്ഞു  കഫറ്റീരിയയിലെ വശത്ത് ആയി ഇട്ടിരുന്ന ടേബിളിൽ  ഭഗത്ത് ഉണ്ടായിരുന്നു...!!!

' ഭഗത്ത് ഇവിടെ ഉണ്ടെങ്കിൽ തീർച്ചയായും ശിവ ഈ പരിസരത്ത് തന്നെ ഉണ്ടാവും.. '
അവൾ  കണ്ണുകളെ ചുറ്റുപാടും ആകാംഷയോടെയും പ്രേതീക്ഷയോടെയും

💬 Comments

View all comments