Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
ഓടിച്ചു കൊണ്ടിരുന്നു..
അതേ സമയം ഭഗത്ത് സ്റ്റെല്ലയെ കണ്ടു എങ്കിലും അവളുടെ അടുത്തേക്ക് വരികയോ സംസാരിക്കാൻ ശ്രമിക്കുകയോ ചെയ്തില്ല...
" ഹലോ സ്റ്റെല്ലാ.. കഴിഞ്ഞോ..?? " പരിചിതമായ ഒരു ശബ്ദം കേട്ടതും അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി..
കണ്ണുകൾ തമ്മിൽ ഉടക്കിയതും പതിവ് പോലെ നെഞ്ചിടിപ്പ് കൂടുന്നതും ശരീരം പ്രതികരിക്കുന്നതും അവൾ തിരിച്ച് അറിഞ്ഞു..
ആരെയാണോ തിരഞ്ഞത് അവൻ തന്നെ തേടി വന്നിരിക്കുന്നു..!!
" ഹാ.. ശിവ കഴിഞ്ഞു.."
ആദ്യമായി അവനെ കാണുമ്പോൾ ഉണ്ടായ അതെ നെഞ്ചിടിപ്പ് ശരീരം പോലും വല്ലാതെ പ്രതികരിക്കുന്നു..
" മേ ഐ സിറ്റ് ഹിയർ..?? "
" യാ ഷുവർ.."
അത് പറയുമ്പോൾ അവളുടെ വാക്കുകൾ വിറക്കുന്നുണ്ടായിരുന്നു ,.ഒരു കൈ കൊണ്ട് മുടി ഇഴകളെ തഴുകി ചെവിക്ക് പുറകിലേക്ക് ഒതുക്കി വച്ചു സ്റ്റെല്ല ശിവയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..
ഇതു വരെ സംഭവിച്ച കാര്യങ്ങളെ പറ്റി എന്തെങ്കിലും ഒക്കേ ചോദിക്കും എന്ന് സ്റ്റെല്ല കരുതിയെങ്കിലും മുന്നിലേക്ക് എത്തിയ ഫുഡിൽ ആയിരുന്നു ശിവയുടെ ശ്രെദ്ധ..!! എന്തോ മനഃപൂർവ്വം പെരുമാറുന്നത് പോലെ..
"വർക്ക് ഒക്കേ എങ്ങനെ പോകുന്നു..?? "
" കുഴപ്പമില്ല.. കംഫർട്ടബിൾ ആണ്.."
" ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന പ്രൊജക്റ്റിൽ എന്തേലും ഇഷ്യൂസ് ഉണ്ടോ..?? "
"എന്റെ അറിവിൽ ഇല്ല... എന്താ ചോദിച്ചേ..?? "
" നോ.. മാനേജ്മെന്റ് അങ്ങനെ ഒരു കാര്യം ഹൈ ലൈറ്റ് ചെയ്തിരുന്നു.. മേയ് ബി ഇട്സ് നോട്ട് താറ്റ് ഇമ്പോര്ടന്റ്.."
ശിവ മറുപടി നൽകി വീണ്ടും ആസ്വദിച്ചു ഫുഡ് കഴിക്കുന്ന തിരക്കിൽ ആയിരുന്നു, ഓഫീസ് കാര്യങ്ങൾ അല്ലാതെ മറ്റൊന്നിനെയും പറ്റി ശിവ ചോദിക്കുന്നില്ല..
ഇതാണോ ഇത്ര നാൾ കാത്തിരുന്ന് കണ്ടപ്പോൾ ഉള്ള പ്രതികരണവും പെരുമാറ്റവും , സ്റ്റെല്ലക്ക് ഉള്ളിൽ നിന്നും വല്ലാത്തൊരു സങ്കടം മുള പൊട്ടി അത് നെഞ്ചിലേക്ക് പടർന്ന് വന്നു കൊണ്ടിരുന്നു..
സ്റ്റെല്ലയുടെ മുഖം മാറുന്നത് ശിവ കണ്ടെങ്കിലും അവൻ അത് കാര്യമാക്കാതെ ചെയ്ത് കൊണ്ടിരുന്ന കാര്യത്തിൽ തന്നെ ശ്രെദ്ധ കൊടുത്തു കൊണ്ടിരുന്നു..
" ഞാൻ എഴുന്നേൽക്കട്ടെ..?? "
ഒടുവിൽ അവൾ അവിടെ നിന്നും പോകാൻ
💬 Comments
View all comments