0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 4226

ആയി എഴുനേറ്റു..

" യാ ഷുവർ.."
ശിവ കൂൾ ആയി മറുപടി നൽകിയതും സ്റ്റെല്ല  കലിപ്പൊടെ എഴുനേറ്റ് വാഷ് റൂമിലേക്ക് നടന്നു..

കുറച്ചു അധികം സമയം വാഷ് റൂമിൽ തന്നെ നിന്ന് താൻ ഒക്കേ ആയി എന്ന് കണ്ടതും ചെറിയൊരു സമയത്തിന്റെ ഇടവേള കഴിഞ്ഞ് അവള്‍ പുറത്ത് വന്നു...
ശിവ  ഇരിക്കുന്നിടത്തേക്ക് ഇടം കണ്ണിട്ട് നോക്കിയെങ്കിലും അവൻ അവിടെ ഉണ്ടായിരുന്നില്ല..
അവൾ  ചുറ്റുപാടും തന്റെ  കണ്ണുകൾ ഓടിച്ചു നോക്കി  എങ്കിലും അവിടെ  എവിടെയും തന്നെ ശിവ ഉണ്ടായിരുന്നില്ല...!!

ചുറ്റുപാടും ഒന്ന് കൂടി നോക്കിയ ശേഷം ഓരോന്ന് ആലോചിച്ച്.. അവൾ വേഗം ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു..
പോകുന്ന വഴിക്കെല്ലാം നോക്കിയിരുന്നെങ്കിലും എവിടെയും ശിവ ഉണ്ടായിരുന്നില്ല, ഏകദേശം ആറ് ലിഫ്റ്റ് ഉണ്ടായിരുന്ന പത്താം നിലയിൽ  ഏതെങ്കിലും ഒരു ലിഫ്റ്റ് തുറക്കുവാൻ ആയി സ്റ്റെല്ല വെയിറ്റ് ചെയ്തു നിന്നു..
ലിഫ്റ്റ് തുറന്നതും അവൾ അകത്തേക്ക് കയറി എന്നാൽ അടയ്ക്കുന്നതിന് മുന്നായി അവൾ തീരെ പ്രതീക്ഷിക്കാതെ ശിവയും വന്ന് അവളുടെ കൂടെ അകത്തേക്ക് കയറി..

അപ്രെതീക്ഷിതമായി ശിവയെ കണ്ടതും  അവൾക്ക് ആകേ ഷോക്കായി പോയിരുന്നു..  ലിഫ്റ്റ് അടഞ്ഞതും അവർ രണ്ടുപേരും മാത്രമായിരുന്നു അതിനകത്ത്..
ശിവ പെട്ടെന്ന് തന്നെ അവളുടെ ഇടുപ്പിന് കൈ ചേർത്ത് അടുത്തേക്ക് വലിച്ചു അടുപ്പിച്ചു..
" ശിവാ.. ആരേലും കാണും.."
പെണ്ണ് അർദ്ധ സമ്മതത്തോടെ കുറുകി കൊണ്ടിരുന്നു..

" അതിന് നമ്മൾ മാത്രമല്ലേ.. ഇതിനകത്ത് ഉള്ളൂ..!! എന്താടി അടുത്ത് കണ്ടിട്ടും ഒരു സ്നേഹം ഇല്ലാത്തെ..?? "

" നീയല്ലേ എന്നോട് ഒരു വാക്ക് പോലും മിണ്ടാതെ ഓഫീസ്  കാര്യങ്ങൾ മാത്രം ചോദിച്ചു കൊണ്ടിരുന്നത്.."

"  അതെന്റെ  പെണ്ണിനെ ഞാൻ ഒന്ന് എറിഞ്ഞു നോക്കിയതല്ലേ.."

"  എന്ത് എറിഞ്ഞു നോക്കിയത്..?? " സ്റ്റെല്ലയുടെ ചോദ്യത്തിനു  മറുപടി പറയാൻ ആയി  ശിവ അവളുടെ പുറകിൽ ചേർത്ത് തന്നിലേക്ക് വലിച്ച് അടുപ്പിച്ചു..

" ദേ ലിഫ്റ്റ് ഇപ്പോ തുറക്കും,  മര്യാദക്ക് നിന്നെ ശിവാ.."
പെണ്ണ് അധികം  അടുക്കാതെ ബലം പിടിച്ചു നിന്നു , എന്നാൽ അവൾ ഒട്ടും പ്രതീക്ഷിക്കാതെ പെട്ടെന്ന് ലിഫ്റ്റ് ഓഫ് ആയി..

💬 Comments

View all comments