Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
വന്നു കിടക്കുന്നു.
അവൾ വേഗം തിരിച്ചു വിളിച്ചതും 2 റിങ്ങ് അടിച്ചപ്പോഴേക്കും അപ്പുറത്ത് കോൾ കണക്ട് ആയിരുന്നു,
" എന്താ ശിവ നാല് മിസ്കോൾ ഒക്കെ എന്തെങ്കിലും പ്രശ്നമുണ്ടോ..?? "
" എനിക്ക് നിന്നോട് അത്യാവശ്യമായി സംസാരിക്കണം എന്ന് തോന്നി അതുകൊണ്ടാണ്.."
" എന്താ ശിവ കാര്യം പറ..?? "
" കാര്യം എന്താണെന്ന് വെച്ചാൽ ഞാൻ നാളെ അതായത് ശനിയാഴ്ച രാവിലെ ബാംഗ്ലൂരിൽ തിരിച്ചെത്തും, മാത്രമല്ല എനിക്ക് ഞായറാഴ്ച വൈകുന്നേരം തന്നെ തിരിച്ചു പോരുകയും വേണം, അപ്പോൾ ഇതിനിടയിൽ മാഡത്തിന്റെ അപ്പോയ്ന്റ്മെന്റ് ഒന്ന് കിട്ടുമോ എന്നറിയാൻ വിളിച്ചതാ.."
അവൻ പറഞ്ഞു നിർത്തിയതും സ്റ്റെല്ല ഒന്ന് ദീർഘ നിശ്വാസം എടുത്തു വിട്ടു.
" അതിനാണോ ശിവാ ഇങ്ങനെ പുറകെ പുറകെ വിളിച്ചുകൊണ്ടിരുന്നത് ,ഞാൻ പേടിച്ചു പോയി.."
" ഇതിൽ ഇപ്പോൾ എന്താ പേടിക്കാൻ മാത്രമുള്ളത്..?? "
" ഞാൻ നടു റോഡിൽ ഫോണും പിടിച്ച് നില്ക്കാ, ഇങ്ങനെ പുറകെ പുറകെ കോൾ കണ്ടതുകൊണ്ടാണ് ടെൻഷൻ ആയത്.. ഇക്കാര്യം ആണെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ റോഡിൽ നിന്നും മാറി അപ്പാർട്ട്മെന്റ് എത്തിയിട്ടെ വിളിക്കുമായിരുന്നുള്ളു.."
അവളുടെ സംസാരത്തിൽ ചെറിയ ദേഷ്യം ഉണ്ടായിരുന്നു.
ഇത്രയും മിസ്ഡ് കോൾ വന്നപ്പോൾ എന്തെങ്കിലും അത്യാവശ്യ കാര്യം അല്ലെങ്കിൽ, എന്തെങ്കിലും അപകടം പറ്റിയത് ആവാം എന്നുള്ള സ്വാഭാവികമായ ചിന്ത ആയിരുന്നു അതിന് കാരണം.
" പെണ്ണേ എനിക്ക് ടൈം ഇമ്പോര്ടന്റ ആണ്, ഞാൻ പറഞ്ഞില്ലേ ശനിയാഴ്ച രാവിലെ വന്നാൽ പിന്നെ ഞായറാഴ്ച വൈകുന്നേരം എനിക്ക് തിരിച്ചു പോകണം, ഈ മാസം ബിസിനസുമായി ബന്ധപ്പെട്ട് വളരെ തിരക്കുള്ള സമയമാണ്, പക്ഷേ എനിക്ക് എന്റെ പെണ്ണിനെ കാണുകയും വേണം,
അതു കൊണ്ട് മാഡത്തിന്റെ ഫ്രീ ടൈം എപ്പോഴാണെന്ന് അറിഞ്ഞു കഴിഞ്ഞാൽ പിന്നെ എനിക്ക് അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യാം "
" എന്റെ ശിവ, എന്തായാലും ഞാൻ ഒന്ന് ആലോചിച്ചിട്ട് പറയാം "
ഒരു കൊഞ്ചലോടെ ഉള്ള ചിരിയിൽ, ശിവയെ കാണാൻ ഉള്ള അവളുടെ ഇഷ്ടവും ആഗ്രഹവും എടുത്ത് പറയുന്നുണ്ടായിരുന്നു.
" ശരി നീ ആലോചിച്ചിട്ട് സമയം നോക്കിയിട്ട് വിളിക്ക്, കുറച്ച് തിരക്കാണ് ബൈ
💬 Comments
View all comments