Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
"
അതും പറഞ്ഞ് അവൻ കോൾ കട്ട് ചെയ്തു.
തിരികെ അപ്പാർട്ട്മെന്റിലേക്ക് വാഹനം ഓടിക്കുമ്പോഴും സ്റ്റെല്ലയുടെ മനസ്സിൽ ശിവ പറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു, ശനിയാഴ്ച രാവിലെ എത്തുകയാണെങ്കിൽ ഞായറാഴ്ച വൈകുന്നേരം അവൻ തിരിച്ചു പോവുകയും ചെയ്യും.
ഇതിനിടയിൽ ആകെയുള്ളത് ശനിയാഴ്ച രാത്രിയാണ് ആൽബിയാണെങ്കിൽ രാത്രി നിൽക്കുന്ന കാര്യത്തെപ്പറ്റി ചിന്തിക്കാൻ പോലും തന്നെ സമ്മതിക്കില്ല.
എന്ത് ചെയ്യും..?? ആകെ പ്രശ്നമാണല്ലോ എന്തായാലും ആല്‍ബി ആയിട്ടൊന്നും സംസാരിച്ചു നോക്കട്ടെ.
അവൾ വീട്ടിലെത്തിയപ്പോഴേക്കും സമയം ഏകദേശം അഞ്ചര കഴിഞ്ഞിട്ടുണ്ടായിരുന്നു, അന്ന മോൾക്ക് ചായ കൊടുത്ത്, സ്വയം ഒന്ന് ഫ്രഷ് ആയ ശേഷം ആൽബി വരുന്നത് വരെ അവൾ കാത്തിരുന്നു,
ആൽബി വന്ന് കയറിയതും എന്തൊക്കെയോ കാര്യമായി സംസാരിക്കാനുള്ള രീതിയിലായിരുന്നു സ്റ്റെല്ലയുടെ പെരുമാറ്റം, അതുകൊണ്ടു തന്നെ അവൻ നടക്കുന്ന ഓരോ വഴിയും അവളും പുറകെ നടന്നു.
റൂമിൽ ഡ്രസ്സ് മാറിക്കൊണ്ടിരിക്കുമ്പോഴാണ് സ്റ്റെല്ല തനിക്കൊപ്പം ബെഡ്ഢിൽ വന്നിരിക്കുന്നത് ആൽബിൻ ശ്രദ്ധിച്ചത്.
" എന്നാ പറ്റി പെണ്ണെ ഒരുമാതിരി വാലിൽ തീപിടിച്ച കുറുക്കനെപ്പോലെ..?? "
"ഒന്നുമില്ല ആൽബി എങ്ങനെയുണ്ടായിരുന്നു ഓഫീസിലെ കാര്യങ്ങൾ..?? "
" കുഴപ്പമില്ലായിരുന്നു ഇറ്റ് വാസ് ഫൈൻ..!! "
" ആൽബി എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു..?? "
ചെറിയ മുഖവുരയോടെ സ്റ്റെല്ല സംസാരിച്ചു തുടങ്ങി.
" എന്താ..?? "
" അത് ശിവ ഈ ശനിയാഴ്ച രാവിലെ ഇവിടെ എത്തുമെന്ന് പറഞ്ഞിട്ടുണ്ട് , അപ്പോൾ എന്നെ കാണണം എന്നൊരു ആഗ്രഹം പറഞ്ഞു എന്താ ചെയ്യേണ്ടത്..?? "
" ഓ കാമുകൻ വിളിച്ചിരുന്നു, അതിന്റെ എക്സൈറ്റ്മെന്റ് ആയിരുന്നോ ഇപ്പോ കണ്ടത്..?? "
" എന്റെ ആൽബി തമാശ കളഞ്ഞിട്ട് കാര്യം പറ, ശിവക്ക് ഞായറാഴ്ച വൈകുന്നേരം തിരിച്ചു പോകണം എന്നാ പറയുന്നേ , എന്താ ചെയ്യാ നീ പറ..??
" നീ ടെൻഷൻ അടിക്കല്ലെ പെണ്ണെ, എന്തായാലും ഞായറാഴ്ച വൈകുന്നേരം വരെ സമയമില്ലേ നമുക്ക് ആലോചിക്കാം.."
ആൽബി അലക്ഷ്യമായി മറുപടി തന്നത് പോലെ ആണ് സ്റ്റെല്ലക്ക് തോന്നിയത്,
അത് കൊണ്ട് തന്നെ അവനോട് സംസാരിക്കുമ്പോൾ തന്റെ കൈവിരലുകൾ ഞൊടിച്ചു കൊണ്ട് അവൾ തന്റെ മാനസിക സമ്മർദ്ദം
💬 Comments
View all comments