0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 4455

അവനെ അറിയിക്കാൻ ശ്രെമിച്ചു.
കുറച്ചു നാൾ കൂടിയാണ് ശിവയെ മീറ്റ് ചെയ്യാൻ പോകുന്നത് അതിന്റെ ടെൻഷനും എക്സൈറ്റ്മെന്റും അവളുടെ ഉള്ളിൽ നല്ലത് പോലെ ഉണ്ടായിരുന്നു,
അതേ സമയം ആൽബി വളരെ കൂളായിട്ട് ആണ് ആ വിഷയം സംസാരിക്കുന്നതും കൈകാര്യം ചെയ്യുന്നതും ,
ആൽബിയെ ഈ കാര്യത്തിൽ തനിക്ക് നിർബന്ധിക്കാൻ കഴിയില്ല പക്ഷേ ശിവയുടെ സൈഡിലേക്ക് വരുമ്പോൾ സമയത്തിന്റെ പ്രശ്നം എത്രത്തോളം ഇമ്പോർടന്റ് ആണെന്നും അവൾക്ക് അറിയാമായിരുന്നു.

രാത്രി കിടക്കുന്നതിനു മുന്നായി ഫോൺ എടുത്തു നോക്കിയപ്പോൾ ശിവയുടെ ഫോണിൽ നിന്നും മെസ്സേജ് വന്നു കിടപ്പുണ്ട്, സ്റ്റെല്ല വാട്സ് അപ്പ് തുറന്നു നോക്കിയതും വീണ്ടും സമയം ചോദിച്ചുകൊണ്ടുള്ള മെസ്സേജ് തന്നെയാണ്.
അവൾ പറയാമെന്ന് മാത്രം മറുപടി നൽകി ഫോൺ എടുത്തു വച്ച് തിരികെ ആൽബിയുടെ അടുത്തേക്ക് എത്തി,
അതേ സമയം ആൽബി മുന്നോട്ടുള്ള എക്സാമിന്റെ കാര്യങ്ങളെ പ്പറ്റി കാര്യമായി എന്തോ ചെയ്യുകയായിരുന്നു.

" എടി നീ അവിടെ ഇരുന്നേ കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.."
സ്റ്റെല്ല അടുത്തേക്ക് വന്നതും ആൽബി അവളെ പിടിച്ചിരുത്തി.

" എന്താ ആൽബി..?? "
ആൽബിയുടെ പെട്ടെന്ന് ഉള്ള പെരുമാറ്റത്തിന്റെ കാരണം അവൾക്ക് മനസിലായില്ല, അവൻ എന്താണ് പറയാൻ പോകുന്നതിനെ പറ്റി യാതൊരു ഐഡിയയും ഇല്ലാതെ അവൾ ആൽബിയുടെ അടുത്തു പോയിരുന്നു.

" ഞാൻ പറഞ്ഞില്ലേ എക്സാമിന്റെ കാര്യം..?? ബോസ്സ് മെയിൽ അയച്ചിരുന്നു, ഈ വരുന്ന ചൊവ്വാഴ്ച്ച ആണ് എക്സാം സ്കെഡ്യൂൾ ചെയ്തിരിക്കുന്നത്, കോപ്പ് ഇത്ര പെട്ടെന്ന് അവർ സമയം അറിയിക്കും എന്ന് ഞാൻ തീരെ കരുതിയില്ല, എനിക്ക് പ്രീപെയ്ഡ് ആവാൻ ഒട്ടും സമയമില്ല "
ആൽബിൻ ലാപ്പിൽ എന്തൊക്കെയോ ഫയൽസ് ഓടിച്ചു നോക്കി കൊണ്ടിരുന്നു.

" അതെന്താ.. ആൽബി ഇത്ര പെട്ടെന്ന് ഡേറ്റ് അയച്ചത്..?? "
ആൽബിയെ പോലെ സ്റ്റെല്ലയും അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല.

" ഇനി അതും പറഞ്ഞിരുന്നിട്ട് കാര്യമില്ല പെണ്ണേ, നീ എന്നെ വേഗം ഹെല്പ് ചെയ്തെ, ഞാൻ നിനക്ക് കുറച്ചു ഫയൽസ് മെയിൽ ചെയ്തിട്ടുണ്ട് അതൊക്കേ ഒന്ന് ഓടിച്ചു നോക്കിക്കേ "
ആൽബിയുടെ തിരക്കും പരവേശവും കണ്ടതും അവൾ ചോദിക്കാനും പറയാനും

💬 Comments

View all comments