0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 4456

വന്ന കാര്യം അപ്പാടെ വിഴുങ്ങി.
ഈ സമയം അവനോട് ഇതിനെപ്പറ്റി ചോദിച്ചാൽ ശരിയാവില്ല എന്ന് അവൾക്ക് ഒരു ഉൾവിളി തോന്നി,
ആൽബി അവൾക്ക് ഷെയർ ചെയ്ത ഫയൽസ് എല്ലാം അവൾ ഓപ്പൺ ചെയ്തു കൊണ്ട് അവന്റെ എക്സാമിന്റെ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.

പിറ്റേ ദിവസം ശനിയാഴ്ച്ചയും ആൽബി കൂടുതൽ സമയവും ലാപ്ടോപ്പിൽ അവന്റെ എക്സാമിനുള്ള കാര്യങ്ങൾ പ്രിപ്പയേർഡ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു,
ഇതിനിടയിൽ പലതവണ ശിവ മെസ്സേജ് അയച്ചു എങ്കിലും ആൽബിയോട് ഈ കാര്യം ഇപ്പോൾ സംസാരിക്കുന്നത് നല്ലതിനാവില്ല എന്ന് അവൾക്ക് തോന്നി,
ചൊവ്വാഴ്ച്ച എക്സാം നടക്കുന്നതിനാൽ ഇപ്പോൾ ആൽബി അതിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുകയാണ്, ഇപ്പോൾ അവനെ സപ്പോർട്ട് ചെയ്യുക എന്നതാണ് തൻറെ പ്രഥമ ദൗത്യം.

ശനിയാഴ്ച രാത്രി പതിവുപോലെ അവർ പുറത്തൊക്കെ പോയിരുന്നു , തിരികെ വരുമ്പോൾ കാറിൽ നിന്നും സ്റ്റെല്ല ഒരിക്കൽ കൂടി വിഷയം എടുത്തിടാൻ നോക്കി എങ്കിലും, ആൽബി വലിയ താല്പര്യമില്ലാതെയാണ് സംസാരിച്ചു കൊണ്ടിരുന്നത് , അതുകൊണ്ടു തന്നെ ഇപ്പോൾ അവനോട് ഈ കാര്യം വീണ്ടും സംസാരിക്കുന്നത് കൂടുതൽ പ്രശ്നങ്ങളിലേക്ക് പോവുകയുള്ളൂ എന്ന് അവൾക്ക് മനസ്സിലായി.

എന്തായാലും ഒരു വിധത്തിൽ പഴയ മനസ് ആയി വന്നിരിക്കുകയാണ് ഇപ്പോൾ ഒരു പ്രഷർ കൊടുത്തതുപോലെ തോന്നിപ്പിച്ചാൽ പിന്നെ അതു മതിയാവും, ഇത്തവണ ശിവയെ കാണുന്നതു വേണ്ട എന്ന് വെക്കാം എന്ന് തന്നെ അവൾ മനസ്സിൽ തീരുമാനിച്ചു...!!!

ഒരുപാട് ആഗ്രഹിച്ചിരുന്നിട്ട് പെട്ടെന്ന് തീരുമാനം മാറ്റേണ്ടി വന്നതിൽ അവൾക്ക് കുറച്ച് അധികം വിഷമം തോന്നിയിരുന്നു, അതുകൊണ്ടുതന്നെ തിരികെ അപ്പാർട്ട്മെന്റിലേക്കുള്ള കാർ യാത്രയിൽ അവൾ പുറത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.
സ്റ്റെല്ലയുടെ പെട്ടെന്നുള്ള ഭാവ മാറ്റം ആൽബി ശ്രെദ്ധിച്ചിരുന്നു എങ്കിലും അവൻ അതിനെപ്പറ്റി കൂടുതൽ ഒന്നും ചോദിക്കാൻ പോയില്ല.

പതിവു പോലെ അന്ന് രാത്രിയും പുലർന്നു, രാവിലെ ആൽബി എഴുന്നേറ്റ് വരുമ്പോൾ സ്റ്റെല്ലയുടെ മുഖത്ത് വലിയ തെളിച്ചം ഒന്നും ഇല്ലായിരുന്നു,
" എന്നാ പറ്റി പെണ്ണേ മുഖം വാടി ഇരിക്കുന്നത്..?? "
അവൻ ഹാളിലെ കസേര വലിച്ചിട്ട് ടേബിളിൽ അവൾക്ക് ഓപ്പോസിറ്റ് ആയിരുന്നു.

" ഒന്നുമില്ല ആൽബി.."

" നീ ഒന്നും

💬 Comments

View all comments