0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 4457

കഴിക്കാൻ ഉണ്ടാക്കിയില്ലേ..?? "

" രാവിലെ കുറച്ചു ലേറ്റ് ആയിട്ടാ എഴുന്നേറ്റത് അതു കൊണ്ട് ഒന്നും ഉണ്ടാക്കാൻ പറ്റിയില്ല, ഞാൻ എന്തായാലും ബ്രേക്ക്ഫാസ്റ്റ് ഓർഡർ ചെയ്തിട്ടുണ്ട് ഇപ്പോൾ വരും "
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ സ്റ്റെല്ലയുടെ ഫോണിലേക്ക് ഒരു കോൾ വന്നു.
" ഹേലോ ഒക്കേ താഴെയുണ്ടൊ..?? ഇതാ ഇപ്പോൾ വരാം "
അവൾ ആരോടോ ഫോണിൽ സംസാരിച്ച ശേഷം കോൾ കട്ട് ചെയ്ത്, ഫോൺ മേശപ്പുറത്ത് തന്നെ വച്ച് ആൽബിയുടെ പേഴ്സിൽ നിന്നും പൈസ എടുത്ത് താഴേക്ക് നടന്നു.

സ്റ്റെല്ല താഴേക്ക് പോയതും മേശപ്പുറത്തിരിക്കുന്ന അവളുടെ ഫോണിൽ തുടർച്ചയായി മെസ്സേജ് വരുന്ന ശബ്ദം കേട്ടതും ആൽബി അവളുടെ ഫോൺ കയ്യിലേക്ക് എടുത്തു, ഫോണിൽ വാട്സ് ആപ്പ് തുറന്നു നോക്കിയതും ശിവയുടെ നമ്പറിൽ നിന്നും വന്ന് കിടക്കുന്ന മെസ്സേജുകൾ അവൻ കണ്ടു.

'അപ്പോൾ അതാണ് ഈ വിഷമത്തിന് കാരണം'
അവൻ ഒരു ചെറിയ ചിരിയോടെ മനസ്സിലേക്ക് എന്തൊക്കെയോ പ്ലാനുകൾ കണക്ക് കൂട്ടി ,
ശേഷം അവളുടെ ഫോണിൽ നിന്നും ശിവയുടെ നമ്പറിലേക്ക് മെസ്സേജ് അയച്ചിട്ടു. അതിനുശേഷം ഫോൺ പഴയത് പോലെ തിരികെ വച്ചു,

സ്റ്റെല്ല സൊമാറ്റോയിൽ നിന്നും വന്നിരുന്ന ബ്രേക്ക്ഫാസ്റ്റ് മേടിച്ചു കൊണ്ട് വന്ന് മേശപ്പുറത്ത് വെച്ച് രണ്ടുപേർക്കും വിളമ്പാൻ തുടങ്ങി, അത് കഴിച്ചു കൊണ്ടിരിക്കുമ്പോഴും അവളുടെ മുഖം വല്ലാതെ വാടിയിരുന്നു.

ആൽബി എക്സാമിന്റെ കാര്യം അവളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സ്റ്റെല്ലയുടെ ഫോൺ വീണ്ടും റിങ് ചെയ്യാൻ തുടങ്ങിയത്,
ഫോൺ എടുത്തു നോക്കിയതും അവളുടെ മുഖം പെട്ടെന്ന് മാറുന്നത് കണ്ടപ്പോൾ തന്നെ ആൽബിനു കാര്യം മനസ്സിലായി.
" ശിവ ആണോ..?? എടുത്ത് സംസാരിച്ചു നോക്ക് "

" വേണ്ട ആൽബി പിന്നെ സംസാരിച്ചോളാം "

" നീ എടുത്തു നോക്ക് അവനെന്താണ് പറയാനുള്ളത് എന്ന് അറിയാമല്ലോ "
ആൽബി നിർബന്ധിച്ചതും സ്റ്റെല്ല കോൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് ഫോൺ വെച്ചു.
" ഹേലോ ശിവ..."
അപ്പുറത്ത് ശിവയുടെ ശബ്ദം.

" ഇല്ലല്ലോ ശിവാ ഞാൻ മെസ്സേജ് അയച്ചിട്ടില്ലല്ലോ, ഒരു മിനിറ്റ് "
അവൾ സംശയത്തോടെ ആൽബിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട്

💬 Comments

View all comments