0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 4655

നിങ്ങളുടെ ടോട്ടൽ എക്സാം വരുന്നത്, ആരും 45 മിനിറ്റിലും കൂടുതൽ സമയം എടുക്കാൻ പാടുള്ളതല്ല അതുപോലെ ടോട്ടൽ 4 സെക്ഷൻ ഉണ്ടാവും ടെൻ ടെൻ ടെൻഡ് പ്ലസ് ഫിഫ്റ്റീൻ സോ ആർ വി ക്ലിയർ ടു ഗോ..??

" യെസ് ഗോകുൽ "
അവർ ഒരേ സ്വരത്തിൽ മറുപടി പറഞ്ഞു.

" ഒക്കേ, എല്ലാവരും അവരുടെ വർക്ക് മെയിലിൽ ലോഗിൻ ചെയ്യുക, ഇപ്പോൾ നിങ്ങൾക്ക് ഒരു ലിങ്ക് റിസീവ് ആകും , അതിൽ കയറിയ ശേഷം നിങ്ങളുടെ ലോഗിൻ ഐഡിയും പാസ്സ്‌വേർഡും കൊടുത്തതിനു ശേഷം സ്റ്റാർട്ട് കൊടുക്കുക ആൻഡ് എല്ലാവരും അവരുടെ ഫോണും സ്മാർട്ട് വാച്ചും ഒക്കെ വെളിയിൽ വെച്ചിട്ടാണ് വന്നിരിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു "
ഗോകുൽ ഒരിക്കൽ കൂടി അവരെ സെക്യൂരിറ്റി പൊളിസിയെ പറ്റി ഓർമ്മപെടുത്തി,
" സൊ ഗയ്‌സ് ബെസ്റ്റ് ഓഫ് ലക്ക് "
അതും പറഞ്ഞ് അവൻ തിരികെ പോയി ഹാളിൽ ഇട്ടിരിക്കുന്ന തന്റെ ചെയറിലേക്ക് ഇരുന്നു.
സമയം 10.30 ആയതും ആൽബി അവന്റെ മുൻപിലുള്ള സ്‌ക്രീനിൽ സ്റ്റാർട് ബട്ടണിൽ മൗസ് കൊണ്ട് വച്ചു, ഒന്ന് ശ്വാസം എടുത്തു വിട്ട് റിലാക്സ് ആയ ശേഷം അവൻ എക്സാം സ്റ്റാർട്ട് കൊടുത്തു.

കഫറ്റീരിയൽ ഒരു കോഫിയും കയ്യിൽ പിടിച്ച് ഇരിക്കുമ്പോൾ വല്ലാത്ത ടെൻഷനിൽ ആയിരുന്നു സ്റ്റെല്ല, സമയം ഏകദേശം പതിനൊന്നര കഴിഞ്ഞിരിക്കുന്നു, ഇതിനോടകം ആൽബി എക്സാം ഫിനിഷ് ചെയ്തിട്ടുണ്ടാകും,
'അങ്ങോട്ട് ഒന്ന് വിളിച്ചു നോക്കണോ അല്ലെങ്കിൽ വേണ്ട കഴിയുമ്പോൾ ഇങ്ങോട്ട് വിളിക്കാം എന്നല്ലേ പറഞ്ഞിരിക്കുന്നത് '
ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി,
പെട്ടെന്ന് തിരക്കിട്ട് ഫോൺ എടുത്തു നോക്കിയതും അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ ആൽബി ആയിരുന്നു,
" ഹലോ ആൽബി എക്സാം എങ്ങനെ ഉണ്ടായിരുന്നു..?? പറ എളുപ്പമായിരുന്നോ..?? സ്റ്റെല്ലയുടെ തുടരെ തുടരെയുള്ള ചോദ്യങ്ങൾ

" എന്റെ പെണ്ണെ നീ എന്നെ ഒന്ന് സംസാരിക്കാൻ സമ്മതിക്കുമോ..? "

" ആം എന്നാ പറ എങ്ങനെയുണ്ടായിരുന്നു "

" എല്ലാം കൊണ്ടും അടിപൊളിയായിരുന്നു ഞാൻ ഉദ്ദേശിച്ച കാര്യങ്ങൾ തന്നെയാണ്

💬 Comments

View all comments