Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
കൂടുതൽ ചോദിച്ചത് "
" ഓ അപ്പോൾ സെറ്റായല്ലേ..?? "
ആൽബിക്ക് എളുപ്പം ആയിരുന്നു എന്നറിഞ്ഞതും സ്റ്റെല്ലയും ഹാപ്പി ആയിരുന്നു.
" പിന്നല്ലാതെ എല്ലാം സെറ്റ് ആണ്, ഒരു കുഴപ്പവുമില്ല "
" ഞാൻ വല്ലാതെ ടെൻഷൻ അടിച്ചിരിക്കുകയായിരുന്നു ആൽബി "
" സീൻ ഒന്നുമില്ലടി അത്യാവശ്യം പോസിറ്റീവ് ആണ്, പെണ്ണേ ഞാൻ ഇതൊന്ന് പറയാൻ വിളിച്ചതാ , ഒന്നും കഴിച്ചിട്ടില്ല പോയിട്ട് ഒരു കാപ്പി കുടിച്ചിട്ട് വരാം "
" ശരി വച്ചോ ഞാനും കേറുവാ.."
ആൽബിൻ ഫോൺ വച്ചതും കുറച്ചു സമയം കൂടി സ്റ്റെല്ല ഫോൺ കയ്യിൽ പിടിച്ചു നിന്നു, എല്ലാം കൊണ്ടും അവളുടെ ഉള്ളിലും വല്ലാത്ത സന്തോഷം നിറഞ്ഞു,
വൈകുന്നേരം ഏകദേശം 5.30 ക്ക് അടുത്താണ് സ്റ്റെല്ല അപാർട്മെന്റിൽ എത്തിയത്, വരുന്ന വഴിയിൽ കുഞ്ഞിനെയും കൂട്ടി, റൂമിൽ വന്നു ഫ്രഷായി ഫോൺ എടുത്തു നോക്കിയതും ശിവയുടെ നമ്പറിൽ നിന്നും ഒരു മെസ്സേജ് വന്നു കിടപ്പുണ്ട്, അവൾ വേഗം ഫോണെടുത്ത് എന്താണെന്ന് നോക്കിയതും അതിൽ
'ഫിലിപ്പീൻസ് എത്തി '
എന്ന് പറഞ്ഞിരിക്കുന്ന ഒരു മെസ്സേജ് ആണ്.
നോക്കുമ്പോൾ ശിവ ഓൺലൈനിൽ തന്നെ ഉണ്ടായിരുന്നു സ്റ്റെല്ല അപ്പോൾ തന്നെ അവന്റെ ഫോണിലേക്ക് വോയിസ് കോൾ ചെയ്തു, പക്ഷേ അപ്പുറത്ത് ഡിസ്കണക്ട് ചെയ്തു വിടുകയാണ് ഉണ്ടായത്,
എന്തെങ്കിലും തിരക്ക് ആകാം കുറച്ചു കഴിയുമ്പോൾ തിരിച്ചു വിളിക്കും എന്ന് കരുതിയിരുന്നതും, അപ്പോൾ തന്നെ അവന്റെ ഫോണിൽ നിന്നും തിരിച്ചു വീഡിയോ കോൾ വന്നു,
സ്റ്റെല്ല കോൾ അറ്റൻഡ് ചെയ്തു കുറച്ചു വെളിച്ചമുള്ള ഭാഗത്തേക്ക് മാറി നിന്നു,
സ്ക്രീനിൽ ശിവയെ കണ്ടതും അവൾ കൈ ഉയർത്തി കാണിച്ചു
" ഹലോ ശിവ.."
" പെണ്ണേ തിരക്ക് ആണെല്ലോടി നിനക്ക്..?? "
" അതെന്താ ശിവ..?? "
" ഇന്നലെ അയച്ച മെസ്സേജ് നോക്കാൻ പോലും സമയം ഇല്ലാലോ, അത് കൊണ്ട് ചോദിച്ചതാ "
"ശിവ, ആൽബിക്ക് ഒരു എക്സാം വരുന്നുണ്ടായിരുന്നു അപ്പോൾ ഞാനും ആൽബിയും അതിന്റെ തിരക്കിലായിരുന്നു, ഇപ്പോൾ നിനക്ക് മെസ്സേജ് അയക്കാൻ വേണ്ടി മാത്രമാണ് ഫോൺ എടുത്തത് അല്ലാതെ വേറെ
💬 Comments
View all comments