Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
അല്ലല്ലോ അവിടെ നടന്നത്, ആ പെണ്ണിനെ കണ്ടപ്പോൾ പിന്നെ നിനക്ക് ഉള്ളിലേക്ക് വരാൻ തോന്നിയില്ല അല്ലേ..?? "
" അങ്ങനെയൊന്നുമില്ല നിന്നെ ഡിസ്റ്റർബ് ചെയ്യേണ്ട നീ ഒന്ന് ആസ്വദിച്ചോട്ടെ എന്ന് കരുതി "
" ഓ പിന്നെ അവളെ കണ്ടപ്പോൾ പിന്നെ നിനക്ക് അകത്തേക്ക് വരാൻ തോന്നിയില്ല അതല്ലേ കാര്യം..?? "
സ്റ്റെല്ലയുടെ മുഖത്തെ കുശുമ്പ് ആൽബിയിൽ ചിരി പടർത്തി തുടങ്ങിയിരുന്നു,
" ഹാ അങ്ങനെയും പറയാം, അതെന്താ എനിക്ക് ഒരു എന്റർടൈൻമെന്റ് ഒക്കെ വേണ്ടേ..?? "
ആൽബിയും വിട്ട് കൊടുത്തില്ല.
" അവളെ അങ്ങ് ബോധിച്ചു എന്ന് തോന്നുന്നുണ്ടല്ലോ..?? "
പെണ്ണിൻറെ സംസാരത്തിലെ കുശുമ്പ് ആൽബി കാര്യമാക്കിയില്ല,
" പോട്ടടി കാര്യമാക്കണ്ട നമുക്ക് ഇനിയും സമയം ഉണ്ടല്ലോ "
ആൽബിയുടെ മറുപടി കിട്ടിയതും സ്റ്റെല്ല പിന്നീട് ഒന്നും മിണ്ടാതെ പുറം ഗ്ലാസ്സിലൂടെ കാഴ്ചകൾ നോക്കിക്കൊണ്ട് നിന്നു,
പെട്ടെന്ന് എന്തോ ഓർത്തത് പോലെ മടിവാള എത്തിയതും ആൽബിൻ മാരുതി നഗറിലേക്ക് വാഹനം ഓടിച്ചു,
" ഇതെങ്ങോട്ടാ പോകുന്നത് ആൽബി..?? " സ്റ്റെല്ല പെട്ടെന്ന് കാര്യം മനസ്സിലാകാതെ അവനെ നോക്കി,
" അതോ ആ മാധവ് കുറച്ച് സാധനം ചോദിച്ചിട്ടുണ്ട് ഞാനാ സജിനെ കണ്ട് ഒന്ന് സംസാരിച്ചു നോക്കട്ടെ "
"എന്റെ ആൽബി ഈ ആവശ്യമില്ലാത്ത വള്ളി പിടിക്കുന്നത് എന്തിനാണ്..??"
" സീൻ ഒന്നുമില്ലടി, നാളെ അവര് പോകും പിന്നെ നമ്മൾ കാണുക പോലും ഇല്ല " ഏകദേശം 10 മിനിറ്റ് കൂടി ഓടിയതും സജിന്റെ പിജിക്ക് താഴെ ആൽബിന്റെ കാർ സൈഡായി നിന്നു.
അവൻ ഫോൺ വിളിച്ച ഉടനെ തന്നെ സജിൻ താഴേക്ക് ഇറങ്ങിവന്നു
" നീ ഇവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വരാം " സ്റ്റെല്ലയെ കാറിൽ ഇരുത്തി ആൽബിൻ നേരെ സജിനോട് സംസാരിക്കാനായി പോയി,
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവിടേക്ക് മറ്റൊരാൾ കൂടി നടന്നു വന്ന് കയറി,
ആ പയ്യനെ കണ്ടതും ആൽബിയുടെ നെഞ്ചിൽ കൂടി ഒരു മിന്നൽ പിണർ കടന്ന് പോയി, ഈ സമയം ആ പയ്യൻ അങ്ങോട്ടേക്ക് വരും എന്ന് സജിനും തീരെ
💬 Comments
View all comments