0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 4804

പ്രതീക്ഷിച്ചിരുന്നില്ല,
ആൽബിൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയതും സ്റ്റെല്ല കാറിൽ തന്നെ ഇരിക്കുന്നുണ്ട് ,
അവൾ ഈ പയ്യനെ കണ്ടിട്ട് ഉണ്ടാവരുത് എന്ന് അവൻ മനസ്സുകൊണ്ട് വല്ലാതെ ആഗ്രഹിച്ചു.

വിധി മറ്റൊന്നായിരുന്നു, കുറേ നേരമായി ആൽബിയെ കാണാത്തതുകൊണ്ടാവണം സ്റ്റെല്ല പുറത്തേക്ക് നോക്കിയതും ആ പയ്യൻറെ മുഖം അവൾ ശ്രദ്ധിച്ചു, പെട്ടെന്ന് അവളുടെ മുഖം മാറി..!!
പെണ്ണ് ഒന്നു കൂടി അവനെ നോക്കി ഉറപ്പു വരുത്തിയതും, സ്റ്റെല്ല ഡോർ തുറന്നു നേരെ അവന്റെ അടുത്തേക്ക് നടന്നടുത്തു, ആൽബിന് എന്താണ് ചെയ്യേണ്ടത് എന്ന് ഒരെത്തും പിടിയും കിട്ടിയില്ല.

അവൻ ആലോചിച്ചു കൊണ്ടിരിക്കുന്ന സമയം കൊണ്ട് തന്നെ സ്റ്റെല്ല ആ പയ്യന്റെ പുറകിൽ എത്തിയിരുന്നു, അവൻ തന്നെ ആണ് എന്ന് ഒന്ന് കൂടി ഉറപ്പിച്ച ശേഷം സ്റ്റെല്ല അവന്റെ തോളിൽ തട്ടി വിളിച്ചു,
പയ്യൻ തിരിഞ്ഞു നോക്കിയതും അവന്റെ കണ്ണുകൾ വിടർന്ന് കയ്യും ശരീരവും ആകെ വിറക്കാൻ തുടങ്ങിയിരുന്നു ,
"എന്നെ ഓർമ്മയുണ്ടോ നിനക്ക്..?? "
ചോദ്യം കേട്ടതും അവൻ ഒന്നും മറുപടി നൽകാൻ ആവാതെ തരിച്ചു നിന്നു..!!

" ഡബ്ലിയു എം എക്സിൽ വർക്ക് ചെയ്യുന്ന ജിതിൻ അല്ലേ..?? നീ ആർക്കുവേണ്ടിയാണ് അന്ന് ആ സാധനം എൻറെ കയ്യിൽ തന്നത്, എനിക്ക് അതിന്റെ ഉത്തരം മാത്രം കിട്ടിയാൽ മതി.."
സജിനും ആൽബിനും കാര്യങ്ങൾ ഏകദേശം കയ്യിൽ നിന്നും പോയി തുടങ്ങി എന്ന് വ്യക്തമായി മനസ്സിലായി, ഇപ്പോൾ സ്റ്റെല്ലയെ പിന്തിരിപ്പിക്കാൻ സാധ്യമായ കാര്യമല്ല,
പയ്യൻ ഇപ്പോഴും നിന്ന് വിയർക്കുകയാണ്
"അത് ഞാൻ ആളു മാറി തന്നതാണ് "
അവൻ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു,

" ആളു മാറിയതാണോ..??"
സ്റ്റെല്ലാ ഒരു ചിരിയോടെ അവനോട് ചോദിച്ചു,

" അതെ ചേച്ചി ആളു മാറിപ്പോയതാ സോറി " സ്റ്റെല്ലയുടെ ചിരി കണ്ടതും അവനും ആശ്വാസത്തോടെ പറഞ്ഞു,
അതേ നിമിഷം ആൽബിൻ എത്രയും പെട്ടെന്ന് സ്റ്റെല്ലയുടെ അടുത്തേക്ക് എത്താൻ മുന്നോട്ട് നീങ്ങിയതും പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദം കേട്ട് അവർ രണ്ടുപേരും ഒരു പോലെ ഞെട്ടി...!!
ആൽബിൻ നോക്കിയതും ആ പയ്യൻ കവിള് പൊത്തി പിടിച്ചിരിക്കുകയാണ്, സ്റ്റെല്ല

💬 Comments

View all comments