Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]
ശിവ സംസാരിച്ചുകൊണ്ടിരുന്നത്,
അവൻ ചെറുതായി ഇമോഷണൽ ആയി തുടങ്ങിയെന്ന് ആൽബിന് തോന്നി,
" ജീവിതത്തിൽ എല്ലാവർക്കും ഒരു സമയം വരും ശിവാ നമ്മൾ ഒരുമിച്ച് ഉണ്ടായിരുന്ന സമയം അവസാനിക്കാനായി..."
രണ്ടുപേരും കൈകളിലെന്തിയ മദ്യത്തിൽ നിന്നും നുണഞ്ഞിറക്കി കൊണ്ടിരുന്നു,
"എന്റെ ജീവിതത്തിൽ കടന്നുവരാൻ ആഗ്രഹിച്ച് അതിനായി എന്തും ചെയ്യാൻ തയ്യാറായ പല സ്ത്രീകളെയും ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ ഞാൻ ആദ്യമായി എനിക്ക് വേണം എന്ന് ആഗ്രഹിച്ച ഒരേയൊരു പെണ്ണ് സ്റ്റെല്ലാ ആയിരുന്നു...."
ശിവ ഒന്ന് നിർത്തി ഒരു സിപ്പ് കൂടി നുണഞ്ഞിറക്കിയ ശേഷം വീണ്ടും തുടർന്നു,
"ഞാൻ ഇത് പറയുമ്പോൾ ചിലപ്പോൾ നിനക്ക് എന്നോട് ദേഷ്യം തോന്നാം, സ്റ്റെല്ലയെ സ്വന്തമാക്കണമെന്ന് ഞാൻ ഒരുപാട് കൊതിച്ചിരുന്നു ആൽബിൻ, എനിക്ക് ഉള്ളതെല്ലാം ഓഫർ ചെയ്തിട്ടും അവൾ ആഗ്രഹിക്കുന്ന എന്തിനെയും നൽകാം എന്ന് പറഞ്ഞിട്ടും, അവൾക്ക് നീ മാത്രമായിരുന്നു എല്ലാം, ആ നിമിഷം ഞാൻ മനസ്സിലാക്കി പണം കൊണ്ട് മാത്രം നേടാൻ കഴിയുന്ന ഒന്നല്ല പെണ്ണ് എന്ന്...."
ശിവയുടെ സംസാരം ശ്രെവിച്ചു കൊണ്ടിരുന്ന ആൽബിക്ക് തന്റെ പെണ്ണിനെ ഓർത്ത് ഒരു നിമിഷം അഭിമാനം തോന്നി....!!
ശിവ പറഞ്ഞു നിർത്തിയതും കുറച്ചു നിമിഷങ്ങൾ അവർക്കിടയിൽ കനത്ത നിശബ്ദത തളം കെട്ടി നിന്നു,
" ശിവാ... സ്റ്റെല്ലാ എന്നോട് ഒരു ആഗ്രഹം പങ്കുവെച്ചിട്ടുണ്ട്, അത് നീയും കൂടി വിചാരിച്ചാലെ നടക്കൂ, നിന്നോട് പറയണമെന്ന് എനിക്ക് തോന്നി..."
" എന്താണ് ആൽബിൻ..."
ശിവ ചോദ്യചിഹ്നത്തോടെ ആൽബിന്റെ മുഖത്തേക്ക് നോക്കിയതും അവൻ ഒരു പുഞ്ചിരിയോടെ മദ്യം ഒരു സിപ്പ് കൂടി നുണഞ്ഞിറക്കി......!!!
ഏകദേശം 10 മിനിറ്റോളം സമയമെടുത്താണ് സ്റ്റെല്ല
💬 Comments
View all comments