0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]

Author : Adheera Read All Parts 12.6K

എൻറെ കെട്ടിയോനെ വിളിക്കണം എങ്കിൽ പ്രത്യേകിച്ച് സമയം കാലവും വേണോ..?? "

" അത് ഒന്നുമില്ല..!! ഈ സമയത്ത് പതിവില്ലാത്ത ഒരു കോൾ കണ്ടപ്പോൾ ചോദിച്ചതാണ്..! "

" ഞാനൊരു കാര്യം പറയാൻ വേണ്ടി വിളിച്ചതാ നമ്മുടെ മറ്റേ പുള്ളി ലാൻഡ് ചെയ്തിട്ടുണ്ട് "
സ്റ്റെല്ലയുടെ സ്വരത്തിൽ ചെറിയ ഭാവ മാറ്റമുണ്ട്.

" ആഹാ എന്നിട്ട്..? "

" എന്നിട്ട് എന്ന.. ആൽബി..!! ആളു വന്നു കയറിയപ്പോൾ തന്നെ ഞാൻ ഇവിടെ റിസപ്ഷനിൽ നിൽപ്പുണ്ടായിരുന്നു എന്നെ ജസ്റ്റ് നോക്കി ഒന്ന് ചിരിച്ച് പുള്ളി അകത്തേക്ക് കടന്നു പോയി...!! പ്രശ്നം അതൊന്നും അല്ല, എൻറെ മാനേജർ എനിക്ക് ഒരു നല്ല പണി തന്നെ തന്നു...! "

" എന്നാ പറ്റി.. ?? "
എന്റെ ചോദ്യത്തിൽ ആകാംഷ ഉണ്ടായിരുന്നു.

" ഇന്നത്തെ ദിവസം മുഴുവൻ പുള്ളി ഓഫീസിൽ തന്നെ ഉണ്ടാവും എന്നോടും മറ്റൊരു സ്റ്റാഫിനോടും കൂടെ പുള്ളിയെ അസിസ്റ്റൻറ് ചെയ്യാൻ.. പുള്ളിക്ക് വേണ്ട ഡോക്യുമെൻസും കാര്യങ്ങളും സബ്മിറ്റ് ചെയ്യാനും അങ്ങേരെ ഊട്ടി ഉറക്കാനും കോപ്പ്..!! "
അവൾ കൂടെ ഒരു ദീർഘ നിശ്വാസം എടുത്ത് വിട്ടു... പിന്നെ വീണ്ടും തുടർന്നു....

" ഞാൻ ആവുന്നത് ആ നാറിയോട് പറഞ്ഞു എന്നെ ഒഴിവാക്കി തരാൻ അന്നേരം പറയുക പറ്റില്ല നമ്മുടെ ഡിപ്പാർട്ട്മെൻറ് ആയതുകൊണ്ട് ഞാൻ തന്നെ വേണമെന്ന്..!! "

" ആഹാ ചെകുത്താനും കടലിനും നടുക്ക് പെട്ട അവസ്ഥ ആയല്ലേ ?? "
ഞാൻ ഫോണിൽ കൂടി ചിരിച്ചുകൊണ്ടിരുന്നു.

" അറിയില്ല എന്തായാലും വരുന്നിടത്ത് വച്ച് കാണാം..നീ എന്നെ ഒന്ന്

💬 Comments

View all comments