Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]
"
" ആര് നിന്റെ വില്ലനോ..?? "
" ഒന്ന് പോയെ ആൽബി ആള് വില്ലൻ ഒന്നുമല്ല അന്നെനിക്കൊരു അബദ്ധം പറ്റിയതല്ലേ അത് അങ്ങനെ തീരുകയും ചെയ്തു..!! "
സ്റ്റെല്ല കയ്യിൽ ചായയുമായി എനിക്ക് ഓപ്പോസിറ് വന്നിരുന്നു.
" ശരി ശരി ഇതുതന്നെ പറഞ്ഞു കേട്ടാൽ മതി " ഞാൻ ചിരിച്ചുകൊണ്ടിരുന്നു.
അന്നത്തെ വിശേഷം പങ്ക് വക്കലും മറ്റ് സംസാര പതിവ് കാര്യങ്ങളുമായി അന്നേ ദിവസവും കൊഴിഞ്ഞു വീണു...!!
ദിവസങ്ങൾ പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു.
വെള്ളിയാഴ്ച ഓഫീസിൽ പോകാനായി സ്റ്റെല്ല നല്ല രീതിയിൽ തന്നെ ഒരുങ്ങുകയായിരുന്നു.
ഇറുക്കമുള്ള ജീൻസിൽ ഇൻസൈഡ് ചെയ്ത് ഷേർട്ടും അവളുടെ സ്ട്രക്‌ച്ചർ വളരെ ഭംഗിയായി എടുത്ത് കാണിക്കുന്നുണ്ടായിരുന്നു...!!
" എന്തുപറ്റി പെണ്ണെ ഇന്ന് കുറച്ച് അധികം മേക്കപ്പ് ഉണ്ടല്ലോ..?? "
" ഇതെന്നും ഉള്ളത് തന്നെയാണ്...!! "
" ഓ നമ്മുടെ വില്ലനെ വേണ്ടി ആയിരിക്കുമല്ലേ...?? "
" ദേ ആൽബി..!! ഞാൻ വല്ല തെറിയും പറയും കേട്ടോ നീ രണ്ടുമൂന്നു ദിവസമായി അത് തന്നെ തുടങ്ങിയിട്ട് മനുഷ്യനെ കളിയാക്കുന്നതിൽ ഒരു പരിധി ഇല്ലേ..?? "
സ്റ്റെല്ലക്ക് ചെറിയ ദേഷ്യം.
അന്നേദിവസം ഞങ്ങൾ രണ്ടുപേരും ഒരേ സമയം ആണ് ഇറങ്ങിയത് ഞാൻ കാറെടുത്ത് ഓഫീസിലേക്ക് തിരിച്ചു അവൾ സ്വന്തം സ്കൂട്ടിയിൽ അവളുടെ ഓഫീസിലേക്കും.
ഓഫീസിൽ ജോലിയിൽ മുഴുകി ഇരിക്കുമ്പോൾ ആണ് സ്റ്റെല്ലയുടെ കോൾ വരുന്നത്.
" ആൽബി എന്നാ... പരിപാടി ?? "
" ഇതെന്താ മോളെ ഈ സമയത്ത് ഒരു പതിവില്ലാത്ത കോൾ?? "
എന്റെ മറുചോദ്യം
" അതെന്നാ എനിക്ക്
💬 Comments
View all comments