Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]
ആണ് ഇത് നല്ല ക്വാളിറ്റി ഉള്ള സാധനം തന്നെ എങ്ങനെയും സ്റ്റെല്ല അറിയാതെ നോക്കണം...!!! അതുപോലെതന്നെ പൊതിഞ്ഞെടുത്ത് രഹസ്യമായി മാറ്റിവെച്ചു.
വൈകുന്നേരം നാലുമണിയോടെ അടുത്തുതന്നെ ഞാൻ പോയി മോളെ കൂട്ടിക്കൊണ്ടുവന്നു എന്നെ കണ്ടതും അവളുടെ സന്തോഷം ഒന്ന് പറഞ്ഞറിയിക്കേണ്ടതായിരുന്നു...
അവളയേയും കൂട്ടി വന്ന ഉറക്കി കിടത്തിയശേഷം ഞാൻ വീണ്ടും എൻറെ പണിയിലേക്ക് തിരിഞ്ഞു.. രണ്ടു മണിക്കൂർ കഴിഞ്ഞാൽ സ്റ്റെല്ല വരാൻ ആയിട്ടുണ്ട്.
സമയം പിന്നെയും പോയി കൊണ്ടിരുന്നു ഇടയ്ക്കൊക്കെ അല്ലെങ്കിൽ ചോദിക്കുമ്പോൾ
ഒക്കെ വർക്ക് ഫ്രം ഹോം കിട്ടുമെന്നതാണ് എൻറെ ജോലിയുടെ ഏറ്റവും വലിയ സന്തോഷവും ആശ്വാസവും..!!
അത് സ്റ്റെല്ലക്കും ആശ്വാസം ആണ്.. ചില സമയങ്ങളിൽ കുഞ്ഞിനെ നൊക്കാൻ പുറത്ത് നിന്നും ആരും വേണ്ട.. !!
ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അഞ്ച് മണിയോട് അടുത്തപ്പോഴേക്കും അവളുടെ കോൾ വന്നു.
' മഴ ചാറുന്നുണ്ട് വന്ന് കൂട്ടാൻ ആവശ്യപ്പെട്ടുകൊണ്ട് '
" എടീ കൊച്ചണ്ട് ഉറങ്ങുവാ..!! നീ ഒരു ഓട്ടോ വിളിച്ച് പോരെ ഞാൻ ക്യാഷ് കൊടുത്തോളാം " അത് ഏറ്റു അവൾ ഓട്ടോയിൽ വരാമെന്ന് സമ്മതിച്ചു.
കുറച്ചു കൂടി സമയം കഴിഞ്ഞതും അവൾ എത്തി പതിവുപോലെ ബാഗും മറ്റുകാര്യങ്ങളും വെച്ച് നേരെ ബാത്റൂമിലേക്ക് കയറി
മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു..
" എൻറെ ആൽബി ഒന്നും പറയണ്ട വല്ലാത്തൊരു ദിവസം രാവിലെ തൊട്ടേ ഓട്ടവും പാച്ചിലും ആയിരുന്നു..!! ഈ ആഴ്ച അവസാനം ആ ക്ലൈന്റ് പിന്നെയും വരുന്നുണ്ട് എന്ന് പറയുന്ന കേട്ടു... അതിനു മുന്നേ എന്തൊക്കെയോ മീറ്റിംഗ് കാര്യങ്ങളും ആകെ ആകെ മൊത്തം ഓട്ടം തന്നെ ..!!
💬 Comments
View all comments