0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]

Author : Adheera Read All Parts 12.6K

അര മണിക്കൂറോളം എടുത്ത് അവൾ ഒരുങ്ങി ഇറങ്ങി ഞാൻ അവളെയും കൂട്ടി കാറെടുത്ത് ഓഫീസിലേക്ക് തിരിച്ചു.

മഴപെയ്ത് നനഞ്ഞു കിടക്കുന്ന ബാംഗ്ലൂരിൽ വണ്ടിയോടിക്കുക ചില്ലറ കാര്യമല്ല.. ഞാൻ അവളെ ഓഫീസിൽ ആക്കി തിരിച്ച് റൂമിലേക്ക് വണ്ടി ഓടിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അതേ സമയത്തിനുള്ളിൽ തന്നെ ഞാൻ എന്റെ ഓഫീസിലേക്ക് വിളിച്ച് ഇന്ന് വർക്ക് ഫ്രം ഹോം വാങ്ങിയിട്ടുണ്ടായിരുന്നു.

അതിന് വേറൊരു കാരണം കൂടിയുണ്ട് സജിൻ കൊണ്ട് തന്ന സാധനത്തിന്റെ ക്വാളിറ്റി ഒന്ന് പരിശോധിക്കണം അതുമാത്രം ആണ്.. സ്റ്റെല്ല അറിയാതെ ഞാൻ സൂക്ഷിക്കുന്ന ഒരെ ഒരു രഹസ്യം...!!

റൂമിൽ വന്ന് കയറിയപ്പോൾ തന്നെ സ്റ്റെല്ലയുടെ ഫോണിൽ നിന്നും കോൾ വന്നു ഞാൻ എത്തിയോ എന്നറിയാൻ ആയിരിക്കും.

" ആ പറയടി.. "

" റൂമിലെത്തിയോ ? "

" ആം ഇപ്പൊ എത്തിയതേയുള്ളൂ ഞാൻ കുറച്ചുകൂടി കഴിഞ്ഞാൽ ലോഗിൻ ചെയ്യും നീ കേറിക്കോ..!! "

" ആ ശരി പിന്നെ വൈകുന്നേരം അന്ന മോളെ കൂട്ടിയിട്ട് വരണം ഞാൻ വരാൻ വെയിറ്റ് ചെയ്യേണ്ട.. അതിനു മുന്നേ തന്നെ മോളെ ഡേ കയറിൽ നിന്നും കൂട്ടിക്കോ ആൽബി ഇന്നവിടെ ഉണ്ടല്ലോ "

" ശരി അത്.. ഞാൻ നോക്കിക്കോളാം " അതും പറഞ്ഞ് ഞാൻ കോൾ കട്ട് ചെയ്തു.

ലാപ്പ് എടുത്ത് സിസ്റ്റത്തിൽ ലോഗിൻ ചെയ്ത ഇട്ടശേഷം സജിൻ എനിക്കായി കൊണ്ടുവന്ന പൊതി ഞാൻ പുറത്തേക്ക് എടുത്തു.

" Wow കൊള്ളാം "
അതിൽ നിന്നും കുറച്ചു എടുത്ത് പതിവുപോലെ സമാധാനത്തോടെ ഇരുന്ന് ടെസ്റ്റ് ചെയ്തു നോക്കി...
സജിൻ പറഞ്ഞത് കറക്റ്റ്

💬 Comments

View all comments