Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]
പോലെ വീട്ടിലേക്കുള്ള വീട്ടിലേക്കുള്ള ഫോൺവിളിയും കഴിഞ്ഞ് അന്ന് നേരത്തെ തന്നെ കിടന്നുറങ്ങി.
രണ്ടുപേർക്കും പിറ്റെ ദിവസം പോകാനുള്ളതാണ് എന്ന് അറിവ് പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക വഴുതി വീഴാൻ കാരണവുമായി..
" ആൽബി ഞാൻ പോകുവാ മോളെ ഞാൻ പോകുന്ന വഴി ഡേ കെയറിൽ ആക്കിയേക്കാം.. എനിക്ക് എന്തായാലും അവിടെ ഒന്ന് കേറേണ്ട കാര്യമുണ്ട്. പിന്നെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി വെച്ചിട്ടുണ്ട് കഴിച്ചിട്ട് അതുപോലെ മൂടിവച്ചോണം..!! " എനിക്ക് വേണ്ട മുന്നറിയിപ്പുകൾ നൽകി അവൾ രാവിലെ നേരത്തെ തന്നെ ഇറങ്ങി.
ഞാനപ്പോഴും പാതി ഉറക്കത്തിൽ തന്നെയായിരുന്നു ഓഫീസിലേക്ക് പോകാനുള്ള മടി കൊണ്ട് ഇന്നും വർക്ക് ഫ്രം ഹോം ചോദിച്ചെങ്കിലും മാനേജർ തരാൻ കൂട്ടാക്കിയില്ല പരനാറി..!!
ഷിഫ്റ്റിന്റെ സമയമായപ്പോഴേക്കും ഞാൻ ഒരുങ്ങി തയ്യാറായി..ഓഫിസിലെക്ക് പോയി.. പതിവ് പോലെ.. കീ ബോർഡിന്റെ ശബ്ദം എസ്‌കേലേഷൻസ്.. ടിക്കട്സ്.. മീറ്റിംഗ്സ്.. ഇടക്കുള്ള ചായ കുടി അങ്ങനെ...കോർപ്പറേറ്റ് ജീവിതം ഓടി കൊണ്ടിരുന്നു..!!
ഞങ്ങൾ രണ്ടുപേരുടെയും ഓഫീസ് ജീവിതവും വലിയ കുഴപ്പങ്ങളില്ലാതെ തന്നെ കടന്നുപോയി കൊണ്ടിരുന്നു...!!
അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് സ്റ്റെല്ല ഓഫീസിലെ കാര്യങ്ങൾ ഒന്നുതന്നെ പറഞ്ഞു കേട്ടില്ല അവൾ വരുമ്പോഴേക്കും ടയേർഡ് ആയിട്ട് തന്നെയാണ് വരുന്നത് പിന്നെ കുഞ്ഞിനെ നോക്കലും മറ്റുകാര്യങ്ങളുമായി പെട്ടെന്ന് ഉറക്കത്തിലേക്ക് പോകും..
ഇന്ന് ആഴ്ചയിലെ അവസാന ദിവസമായിരുന്നു ഞാൻ ഓഫീസിൽ പോയി വന്നപ്പോഴേക്കും സ്റ്റെല്ല കുളി കഴിഞ്ഞിരിക്കുന്നുണ്ടായിരുന്നു
" ഇന്നെന്താ മോളെ നടക്കാൻ ഒന്നും പോയില്ലേ വന്നപ്പോഴേക്കും ഒരു മൂലയിൽ കയറിയിരിക്കുന്നു..?? " എന്റെ ചോദ്യത്തിനു അവൾ ഒന്നും മിണ്ടിയില്ല.
രണ്ടുമിനിറ്റ് അവളുടെ അടുത്ത് തന്നെ ഇരുന്ന് വന്ന മടുപ്പ് അകറ്റിയ
💬 Comments
View all comments