Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]
ശേഷം ഞാൻ റൂമിലേക്ക് കയറിപ്പോയി.. ഞാൻ കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും അവൾ അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ' ഇവൾക്ക് ഇതെന്ത് പറ്റി..? '
" അല്ല നമ്മുടെ വില്ലന്റെ വിശേഷങ്ങൾ ഒന്നും പറഞ്ഞു കേൾക്കുന്നില്ലല്ലോ ആളിപ്പോൾ ഇവിടെ തന്നെ ഇല്ലേ..?? " തലതോർക്കുന്നതിനിടയിൽ ഞാൻ അവളെ ഇളക്കാനൊന്നും വട്ടം ചോദിച്ചു.
അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല വേറെ ഏതോ ലോകത്ത് ചിന്തയിൽ ആണെന്ന് വ്യക്തം.
" മോളെ ചോദിച്ചത് കേട്ടില്ലേ നമ്മുടെ വില്ലൻ ഇവിടെയില്ലേന്ന്...?? "
" സാറ് ഫിലിപിൻസിലേക്ക് തിരിച്ചു പോയി ഇനി അടുത്തെങ്ങും വരില്ല എന്ന് പറഞ്ഞാ പോയെ "
അവളുടെ സംസാരത്തിൽ എനിക്ക് എന്തോ മാറ്റം തോന്നി.
" അതാണോ നിനക്ക് ഇത്ര സങ്കടം ആള് പോയതുകൊണ്ട് സങ്കടം ആണോ..?? "
" ഒന്ന് പോയെ ആൽബി..!! അങ്ങേര് നാലു ദിവസത്തിന് വേണ്ടി വന്നു എൻറെ ജോലിയുടെ ഭാഗമായി എനിക്ക് അസിസ്റ്റ് ചെയ്യേണ്ടി വന്നു അതിനപ്പുറം എനിക്കെന്ത് അവൻ എൻറെ ആരുമല്ലല്ലോ പിന്നെ എന്തിനാ എനിക്ക് ഇതിനു മാത്രം സങ്കടം "
" ഓ നീ ദേഷ്യപ്പെടേണ്ട ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു...!! "
" അല്ല നിന്റെ ചോദ്യം കേട്ടാൽ എന്റെ ആരോ ആണെന്ന് തോന്നുന്നു എൻറെ സീനിയർ അത്രയേ ഉള്ളൂ...!! ഓരോ കോപ്പിലെ ചോദ്യം വർത്തമാനൊം " സ്റ്റെല്ല ദേഷ്യം പിടിച്ച് റൂമിലേക്ക് കയറിപ്പോയി.
" ഡി പെണ്ണെ.. നീ എന്തിനാ ഇത്രയും സീനാക്കുന്നത് ഞാനൊരു തമാശ പറഞ്ഞതല്ല..?? " പെട്ടെന്നുള്ള അവളുടെ ഭാവ മാറ്റത്തിൽ ഞാനും ഒന്ന് ഞെട്ടിയിരുന്നു.
💬 Comments
View all comments