0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 18.9K

ചാരി അവനിലേക്ക് ചേർന്നു നിന്നു..
ലിഫ്റ്റ് പതിനഞ്ചാമത്തെ നിലയിലേക്ക് എത്തിയതും അവർ പുറത്തേക്ക് ഇറങ്ങി വീണ്ടും ടെറസിലേക്ക് നടന്നു...

"  ശിവ എങ്ങോട്ടേക്കാ.. പോകുന്നത് ?? "
ടെറസിലേക്ക് എത്തിയതും  സ്റ്റെല്ല ശരിക്കും അന്തം വിട്ടു പോയി...!!
അവൾ തീരെ പ്രതീക്ഷിക്കാത്ത ഒരു വമ്പൻ സർപ്രൈസ് തന്നെയായിരുന്നു അത്...

"  ശിവ സീരിയസ്സ്ലി ?? "
സ്റ്റെല്ലയുടെ കണ്ണുകൾ ആകേ വിടർന്നു..

" യെസ്...!! "

"  എന്റെ ദൈവമെ...!! "
ജീവിതത്തിൽ ഇത്ര  പെട്ടെന്ന് ഒരു ഭാഗ്യം കിട്ടുമെന്ന് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല...

ശിവ അവളുടെ കയ്യിൽ ചേർത്ത് പിടിച്ച് ടർഫിൽ നിർത്തിയിട്ടിരിക്കുന്ന ഹെലികോപ്റ്ററിന്റെ അടുത്തേക്ക് നടന്നു..
അടുത്തേക്ക് എത്തിയതും  പൈലറ്റ് അവർക്കായി ഡോർ തുറന്നു നൽകി..

അവർ രണ്ടുപേരും പുറകിലേക്ക് കയറിയിരുന്ന് സീറ്റ് ബെൽറ്റ് മുറുക്കി... വലിയൊരു ശബ്ദത്തോടെ ഹെലികോപ്റ്റർ ഉയർന്നു പൊങ്ങി...

"  ശിവ ഇനിയെങ്കിലും പറ എങ്ങോട്ടേക്കാ പോകുന്നത് ?? "

" ചിക്കമംഗലൂർ !!  ഇവിടെ നിന്നും ഏകദേശം  അഞ്ചു മണിക്കൂർ ഓൺ റോഡ്  ഉണ്ട്..  കാറിൽ നമ്മൾ ഓടിയെത്തില്ല "

" അതെന്തിനാ അത്രയും ദൂരെ പോകുന്നത്..??"

"  അത് വേറൊരു സർപ്രൈസ് ആണ്..!! "
അവന്റെ ചിരിക്കു മറുപടിയായി  അവൾ കൊഞ്ചലോടെ ശിവയുടെ  തോളിലേക്ക് തലചായ്ച്ചു കിടന്നു..

ഉയരത്തിൽ നിന്നും നോക്കുമ്പോൾ ബാംഗ്ലൂർ സിറ്റി വല്ലാത്ത ഭംഗി തന്നെ ആണ്..
താഴെ കാണുന്ന കാഴ്കളെ അവൾ നിഷ്കളങ്കമായി ആസ്വദിച്ചു കൊണ്ടിരുന്നു....!!
ഏകദേശം അര മുക്കാൽ മണിക്കൂർ കൊണ്ട് തന്നെ ഹെലികോപ്റ്റർ ലക്ഷ്യസ്ഥാനത്തേക്ക് എത്തി..
ചിക്ക മംഗളൂരിലെ മറ്റൊരു

💬 Comments

View all comments