Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
ആം സമയം എത്രയായി ശിവാ..?? "
" നാലുമണിയോട് അടുത്തിട്ടുണ്ട് "
" സോറി ഞാൻ നല്ല ബോധം കെട്ട് ഉറങ്ങി പോയി..!! "
അവൾ രണ്ട് കൈ കൊണ്ടും മുടി പുറകോട്ട് വാരി കെട്ടി വച്ചു.
"ശിവാ തീരെ ഉറങ്ങിയില്ലേ..?? "
" കുറച്ച് ഉറങ്ങി..!! തന്റെ ഉറക്കം കണ്ടപ്പോൾ പിന്നെ വിളിച്ചു എഴുന്നേൽപ്പിക്കാൻ തോന്നിയില്ല.."
അവൻ ചിരിച്ചു കൊണ്ട് താൻ തയ്യാറാക്കിയ ബ്രെഡ് പൊരിച്ചതും ചിക്കൻ കറിയും അവളുടെ മുന്നിലേക്ക് കൊണ്ടു വന്നു
" വൗ ശിവയ്ക്ക് കുക്കിംഗ് ഒക്കെ അറിയാമോ ?? "
" എന്റെ പെണ്ണെ.. എനിക്കറിയാത്ത ഒരു പണിയുമില്ല "
അവൻ അഭിമാനത്തോടെ പറഞ്ഞു നിർത്തിയതും അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി..
പാറി കിടക്കുന്ന മുടി ഇഴകൾ തളർച്ച എടുത്ത് കാണിക്കുന്ന ഉറക്ക ചടവ് ഉള്ള മുഖം തുടിക്കുന്ന മിഴികൾ.. എല്ലാം കൊണ്ടും ഒരു പ്രേത്യക ഭംഗി...!!!
" പെണ്ണേ.. വേദന ഒക്കേ മാറിയോ ?? "
അവൾ ചെറിയ ചിരിയോടെ മാറി എന്ന് തലയാട്ടി.
" ഇനി അടുത്തൊന്നും ഇങ്ങനെ ഉണ്ടാകില്ല കേട്ടോ..!! "
" ഉണ്ടായാലും എന്നെ ക്കൊണ്ട് പറ്റില്ല അത്രയ്ക്ക് ശരീരം വേദനിക്കാൻ തുടങ്ങി " സ്റ്റെല്ലയുടെ മറുപടി രണ്ടു പേരെയും ഒരുപോലെ ചിരിപ്പിച്ചു..
അവർ പരസ്പരം മറ്റു പല കാര്യങ്ങളും സംസാരിച്ച് കുറച്ചു സമയം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു..
" നമ്മൾ എപ്പോഴാ പോകുന്നത് ?? "
" ഒന്ന് കുളിച്ചു ഫ്രഷ് ആയിട്ട് നമുക്ക് ഒരു റൗണ്ട് കൂടി നോക്കാം എന്നിട്ട് തിരിച്ച്
💬 Comments
View all comments