Chapter Title : അച്ചായത്തി [Radha]
കോളർ നിവർത്തിവെച്ചു കൈ രണ്ടും തെറുത്തുകേറ്റി മീശയും പിരിച്ചു വെച്ചിരിക്കുന്ന ഗിരീഷേട്ടനോടെനിക്ക് ആരാധനയായിരുന്നു...
ഗിരീഷേട്ടന്റെ ഒരു നോട്ടത്തിനും ചിരിക്കും വേണ്ടി കൊതിച്ച ആ വെളുത്തു മെലിഞ്ഞ കോളേജ് കുമാരിക്ക് നേരെ ഒരിക്കൽ പോലും ഗിരീഷേട്ടന്റെ മുഖം തിരിഞ്ഞില്ല.. നിരാശക്കും പ്രാർത്ഥനക്കുമൊടുവിൽ എന്റെ കൂട്ടുകാരി സീനയാണ് കിളിയിൽ നിന്നും ഗിരീഷേട്ടന്റെ നമ്പർ വാങ്ങി തന്നത്..
പേടിച്ചുപേടിച്ചു ഫോൺ ചെയ്തപ്പോൾ ഗിരിയേട്ടന് എന്നെ അറിയുകപോലുമില്ല... ശരിക്കും എനിക്ക് സങ്കടം വന്നു... കണ്ണുകൾ നിറഞ്ഞൊഴുകി തൊണ്ട ഇടറി... വാക്കുകൾ എന്റെ തൊണ്ടയിൽ കുടുങ്ങി.... എന്റെ സങ്കടം തിരിച്ചറിഞ്ഞാകും..
"എടോ താൻ വിഷമിക്കല്ലേ... സത്യമായിട്ടും തന്നെ മനസ്സിലാകാഞ്ഞോണ്ടാ..താനൊരു കാര്യം ചെയ്യ് നാളൊരു വൈറ്റ് ഷാളിട്ട് വരോ? എന്നിട്ട് നാളെ സംസാരിക്കാം "
ഗിരിയേട്ടൻ ഫോൺ വെച്ചപ്പോൾ തകർന്നുവീണത് താനൊരു കൊച്ചു സുന്ദരിയാണെന്ന അഹങ്കാരം കൂടി ആയിരുന്നു.. എനിക്ക് പിറകേ ഇഷ്ടം പറഞ്ഞു നടന്ന സുന്ദരന്മാരോട് എനിക്ക് തോന്നിയ പുച്‌ഛം ബഹുമാനമായി മാറി.. നിങ്ങളാണെന്റെ സൗന്ദര്യം കണ്ടത്... എന്നിലെ എന്നെ തിരിച്ചറിഞ്ഞത്... നന്ദി.. നന്ദി.!!
രാവിലെ കുളിച്ചു രണ്ട് മണിക്കൂർ കണ്ണാടിക്ക് മുമ്പിൽ നിന്ന് ഒരുങ്ങി, വൈറ്റിൽ മഞ്ഞ പൂക്കളുള്ള ചുരിദാറിട്ടു വെള്ള ഷാളും എടുത്ത് തോളിലിട്ട് ബസ്‌സ്റ്റോപ്പിലേക്ക് നടന്നു... അവിടെ എത്തിയപ്പോളതാ അടുത്ത കുരിശ്.. സീനയും വെള്ള ഷാൾ... അവളോട് ചെന്നു കാര്യം പറഞ്ഞപ്പോൾ അവൾ പറയുവാ..
"അങ്ങനെയാണെങ്കിൽ ചേട്ടായിയുടെ സ്വയംവരം ആയിക്കോട്ടെടി മൂപ്പർക്ക് ഇഷ്‌ടപ്പെട്ടവളെ തിരഞ്ഞെടുക്കട്ടെ... എന്തായാലും മൂപ്പർക്ക് നിന്നെ അറിഞ്ഞൂടാല്ലോ "
"അങ്ങനെ തിരഞ്ഞെടുക്കണ്ട... നീ ആ ഷാളെടുത്തു ബാഗിൽ വെച്ചേ.. ബസ്സിറങ്ങീട്ട് ഇട്ടോ "
എനിക്ക് ഒരുവിധത്തിലും അവൾ
💬 Comments
View all comments