0%

Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 10 [NEETHU] [Climax]

Author : Neethu Read All Parts 1.8K

പറഞ്ഞു പുള്ളിക്കാരൻ ബൈക്കും എടുത്തു മുൻപേ പോയി ....

ജോസഫ് ചേട്ടനെ അനുഗമിച്ചു അവർ എസ്റ്റേറ്റ് ലക്ഷ്യമാക്കി നീങ്ങി .....

ഏതാണ്ട് 4 km പോയിക്കാണും മുഴുവൻ റബർ മരങ്ങൾ മാത്രം .......ഇടത്തോട്ടുള്ള ചെറിയ വഴിയിലേക്ക് ജോസഫ് ചേട്ടൻ അവരെ ആനയിച്ചു ....ഒരു കുഞ്ഞു വീടിന്റെ മുന്നിൽ അയാൾ വണ്ടി നിർത്തി ..

വന്നാട്ടെ ....അയാൾ അവരെ ക്ഷണിച്ചു ....

ഇതാണെന്റെ വീട് ....അപ്പനപ്പൂപ്പൻ മാരായിട്ടു കുഴിപ്പള്ളിക്കാരുടെ വീട്ടിലെ ജോലിക്കാരാ ഈ തോട്ടം വാങ്ങിച്ചപ്പോ എനിക്കൊരു വീടും വച്ച് തന്നു ഇതിന്റെ നടത്തിപ്പും അങ്ങ് ഏൽപ്പിച്ചു ...അവരൊന്നും ഇങ്ങോട്ടു വരാരെ ഇല്ല ....200 ഏക്കർ തോട്ടമാ മുഴുവൻ റബർ ഞാനതിന്റെ വെട്ടും മറ്റും നോക്കുന്നെ ....48 വർഷമായി ഞാനിവിടെ ആയിട്ട് .....

മേരിയെ ......അയാൾ നീട്ടി വിളിച്ചു .....

മുഷിഞ്ഞ നെറ്റിയും വിയർപ്പു പൊടിഞ്ഞ മേനിയും .....അവർ പുഞ്ചിരിയുമായി മുറ്റത്തേക്ക് വന്നു ...

ഇതെന്റെ ഭാര്യ മേരി .....രണ്ടു മക്കളാ ഒരാണും ഒരു പെണ്ണും ....പെണ്ണിന്റെ കെട്ടുകഴിഞ്ഞു ..... ചെറുക്കൻ കെട്ടിട്ടില്ല ....എറണാകുളത്ത ...അമ്പലമുകൾ അവിടെ ഒരു കമ്പനി ല ...ഈ ഓയിൽ കമ്പനി ഇല്ലേ അവിടുത്തെ പണിയ .....

കുടിക്കാൻ എടുക്കെടി .....നിങ്ങള് കയറി ഇരിക്ക് ....

ജോസഫ് ചേട്ടന്റെ ചെറിയ വീട്ടിലേക്കു അവർ കയറി ....ആ തോട്ടവും അതിലെ റബർ മരങ്ങളും അതാണയാളുടെ ലോകം .....രശ്മി അവരെ പരിചയപ്പെടുത്തി .....ഞാൻ രശ്മി ...ഇതെന്റെ ഭർത്താവ് അഭി ....അഭിലാഷ് ....ഇത് അവന്തിക ...വാവയെന്നു വിളിക്കും അഭിയേട്ടന്റെ സഹോദരി ഇത് ശ്രീകാന്ത് വാവയുടെ ഭർത്താവ് ....ശ്രീയെന്നു വിളിക്കും

💬 Comments

View all comments