0%

Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 10 [NEETHU] [Climax]

Author : Neethu Read All Parts 1.8K

.....

ഞാനും സാറയും ബാംഗ്ലൂർ വച്ചുള്ള പരിചയമാ ...കുറെയായി അവൾ ഇങ്ങോട്ടു ക്ഷണിക്കുന്നു . വരാൻ ഇപ്പോഴാ സമയം കിട്ടിയത് ............വാതോരാതെ രശ്മി ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു ആവി പറക്കുന്ന ചായയുമായി മേരി അവർക്കരികിലേക്കു വന്നു ...കഴിക്കാൻ നല്ല നാടൻ കപ്പയും മീൻകറിയും ........എരിവുള്ള കുടമ്പുളിയിട്ടു ഇട്ടു വറ്റിച്ച മീൻകറി ....എന്താ അതിന്റെ ഒരു കോമ്പിനേഷൻ ...... നിങ്ങക്ക് ഇഷ്ടപ്പെടുവോ എന്നറിയില്ല ....ഇവിടുത്തെ ഭക്ഷണമൊക്കെ ....

മേരി ചേച്ചി സൂപ്പർ .......ഇതിന്റെ ഇൻഗ്രിഡിഎന്റ്സ് ഒന്ന് പറഞ്ഞു തരണേ .....

4 ക്‌ളാസിൽ പടുത്തം നിർത്തിയ മേരിചേച്ചിക്ക് രശ്മി പറഞ്ഞത് മനസിലായില്ല ....അവർ കണ്ണുമിഴിച്ചു രശ്മിയെ നോക്കി ....

അവരുടെ മുഖത്തെ ഭാവത്തിൽ നിന്നും രെഷ്മിക്കു കാര്യം പിടികിട്ടി ....

ഇതെങ്ങനെ ഉണ്ടാകുന്നെന്നു പഠിപ്പിക്കണ കാര്യ മേരിചേച്ചി ....

അതാണോ .....ഞാൻ കരുതി ഇഷ്ടപെട്ടില്ലെന്നു .... അതിനെന്താ കുഞ്ഞിന് ഞാൻ പറഞ്ഞു തരല്ലോ .....

മേരി ചേച്ചിയുടെ സ്വാത് ഉറുന്ന കപ്പയും മീൻകറിയും കഴിച്ചപ്പോൾ യാത്ര ക്ഷീണമൊക്കെ എങ്ങോട്ടോ പോയപോലെ .....

അത്താഴത്തിനു താറാവും പോർക്കും പോരെ ......

അയ്യോ മേരി ചേച്ചി ഫുഡൊന്നും ഉണ്ടാക്കേണ്ട ....

കുഴപ്പിക്കലെ അഭി സാറെ ....സാറ കുഞ്ഞു പ്രത്യേകം പറഞ്ഞതാ ....നിങ്ങക്ക് ഒരു കുറവും വരാതെ നോക്കണമെന്ന് ...എന്താ വേണ്ടെന്നു ഇങ്ങോട്ടു പറഞ്ഞ മതി .... മേരി ചേച്ചി എന്തുണ്ടാക്കിയാലും ഞങ്ങൾ കഴിച്ചോളാം ......

രെശ്മിയുടെ ലാളിത്യമുള്ള സംസാരം അവർക് വല്ലാതങ്ങു ഇഷ്ടമായി ....വലിയ വീട്ടിലെ കൊച്ച എന്നാലും അതിന്റെ ഒരു ഗമയും ഇല്ല ....സാറ കുഞ്ഞും ഇതുപോലെ തന്ന ....അവർ

💬 Comments

View all comments