Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 2
അവൾ അവനെ കെട്ടിപിടിച്ചു കിടന്നു ....
ന്റെ വാവ കരയാതെ അതെനിക്ക് സഹിക്കില്ല .....മോൾക്കിങ്ങനെ ഒരിഷ്ടമുണ്ടെങ്കിൽ ആരെതിർത്താലും ഏട്ടൻ നടത്തിത്തരും .... ഏട്ടന്റെ വാവാച്ചി എണിറ്റു മുഖം കഴുക് .....വാ
അവൻ അവളെ പിടിച്ചെണീപ്പിച്ചു ......
ഏട്ടാ ആരോടും പറയരുത് ........
ഇല്ലമോളെ ആരോടും പറയില്ല ....
ശ്രീയാണോ മോളോട് ഇഷ്ട്ടാണ് പറഞ്ഞെ ......
ഏട്ടാ ശ്രീയേട്ടൻ ഇതുവരെ എന്നോടങ്ങാനൊന്നും പറഞ്ഞിട്ടില്ല ......
ആണോ ....മോള് ശ്രീയോട് പറഞ്ഞോ ....
ഇല്ല .....അവൾ അതുപറയുമ്പോൾ വിങ്ങുകയായിരുന്നു ..
പറയാൻ കഴിയാതെ പൊഴിഞ്ഞു പോകുമോ തന്റെ പ്രണയം
മോളിപ്പോ നല്ലോണം പടിക്ക് ...... പഠിച്ചു ജോലി ഒക്കെ കിട്ടി കഴിയുമ്പോ നമുക്ക് ആഘോഷമായി കല്യാണം നടത്തണം വെറുതെ ഓരോന്ന് ആലോചിച്ചു വിഷമിക്കണ്ട .....ഏട്ടനില്ലേ പിന്നെന്തിനാ മോള് വിഷമിക്കണേ ....
അവൾ അവന്റെ കവിളിൽ ഉമ്മവച്ചു ..... ഇത്രയും സ്നേഹം തരുന്ന ഏട്ടൻ മറ്റാർക്കും കാണില്ല താനെത്ര ഭാഗ്യവതിയാണ് ...... മനസ്സ് കൊണ്ട് അവൾ ദൈവങ്ങൾക്ക് നന്ദി പറഞ്ഞു ...
കട്ടിലിൽ നിന്നുമെണീറ്റു അവൾ ബാത്‌റൂമിൽ പോയി മുഖം കഴുകി മുടി ഒതുക്കി കെട്ടിവച്ചു ....ഡ്രസ്സ് എല്ലാം നേരെയാക്കി മുറിയിലേക്ക് തിരിച്ചു വന്നപ്പോളും അഭി അവളുടെ ബെഡിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു ...
ആഹ് മോളെ ....നാളെ ദിവാകരേട്ടന്റെ സെൻറ് ഓഫ് പാർട്ടി ആണ് എലഗന്സ് റീജൻസിയിൽ വച്ച് ......മോള് വൈകിട്ട് അമ്മയെയും അച്ഛനേം കൂട്ടി വാ ....ഞാൻ ഒന്ന് പുറത്തു പോകും കുറച്ചു കഴിഞ്ഞു .....കുറച്ചു അറേഞ്ച്മെന്റ്സ് ബാക്കിയുണ്ട്
അവൾ അവന്റെ കൂടെ മുറിക്കു പുറത്തേക്കു വന്നു .... അവൾക്കു പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ആശ്വാസമുണ്ടായി ..... അവൾ പഴയ ചാരുവിലേക്കു തിരികെ പോയി .... എങ്കിലും മനസ്സിൽ ശ്രീയുടെ മുഖം മാത്രമായിരുന്നു .....
പിറ്റേന്ന് അവളും അച്ഛനും അമ്മയും കൂടി സെന്റ് ഓഫ് പാർട്ടിക്ക് പോയി .... ഏട്ടനോട് മറ്റുള്ളവർക്കുള്ള സ്നേഹവും ബഹുമാനവും അവളിൽ അതിരറ്റ സന്തോഷം ഉളവാക്കി .....ശ്രീയേട്ടൻ കൂടി ഉണ്ടായിരുന്നെങ്കിൽ ......അവളുടെ മനസ്സ് ശ്രീക്കു വേണ്ടി തുടികൊട്ടി പാർട്ടി അവൾ നന്നായി ആസ്വദിച്ചു ....
ഒരാഴ്ചക്ക് ശേഷം
💬 Comments
View all comments