0%

Chapter Title : അച്ഛനും മകളും പിന്നെ ആ എരണം കേട്ട മനഃസ്സാക്ഷിയും

Author : kkstories Read All Parts 1270

ഇതൊക്കെ കേൾക്കേണ്ടി വരും" അയാൾ മനസാക്ഷിയോട് പറഞ്ഞു.ഒന്നും മിണ്ടാതെ അയാളുടെ മുഖത്തേക്ക് തുറിച്ചു നോക്കിയ മനഃസാക്ഷിയോടായാൾ ഉറക്കെ പറഞ്ഞു ഇത് ശരിക്കും കുട്ടിയൊന്നും അല്ല ചോദിക്കുന്നെ!

എല്ലാം തികഞ്ഞ സിഗ്മണ്ട് ഫ്രോയിഡിന്റെയും, കാള് ഗുസ്താവ് യുങ്ങിന്റെയും.. ഒക്കെ പുസ്തകങ്ങൾ അരച്ച് കലക്കി കുടിച്ച ഒരു പണ്ഡിതനാണ്. അവൻ മനഃപൂർവം എന്നെ ചൊറിയുന്നതാണ്.

അയാൾ വെറുതെ ഒരു രസത്തിനു എഴുതിയതാണ് ആസ്വാദകർക്ക് വെറുതെ വായിക്കാൻ എന്നല്ലാതെ അതിൽ പച്ചയായ ജീവിതം വരും എന്നയാൾ സ്വപ്നത്തിൽ പോലും ഓർത്തിരുന്നില്ല.

താൻ സ്നേഹപൂർവ്വം വളർത്തി മനസാക്ഷിയെ തോല്പിക്കുവാനായി പരിപാലിക്കുന്ന ഈഗോയെ ആണ് ആ കുട്ടി എന്ന് പറയുന്ന ചെറ്റ മുറിവേല്പിച്ചത്. മനസാക്ഷി മരിച്ചാലും അയാൾ സഹിച്ചേനെ ഈഗോ അതൊരിക്കലും മുറിവേറ്റു കാണാൻ അയാൾ ആഗ്രഹിച്ചില്ല.

അയാളുടെ കോപം അല്പം ഒന്ന് തണുത്തു എന്ന് കണ്ട മനസാക്ഷി അനുയയതിന്റെ ഭാഷയിൽ തുടങ്ങി.

"നിനക്ക് ദേഷ്യം വന്നത്, നീ അങ്ങനെ ചെയ്യുമോ എന്ന് ചോദിച്ചതിൽ അല്ല. കാരണം നീ ഒരിക്കലും അങ്ങനെയല്ല, എന്ന് നിന്റെ മനഃസാക്ഷിയായ എനിക്കറിയാം. പിന്നെ എന്താണ് നിന്നെ വേദനിപ്പിച്ചത്?

“ആ കുട്ടിക്ക് അവന്റെ അമ്മയും ആയി അരുതാത്ത ബന്ധം ഉണ്ടാക്കുവാൻ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞത് കേട്ടപ്പോളല്ലേ?

ഇനിയും മരിക്കാത്ത നിന്റെ മനഃസാക്ഷിയായ ഞാൻ നിന്നിലുള്ളത് കൊണ്ടാണ് നിനക്ക് അങ്ങനെ തോന്നിയത്. നീ ഒരു കാര്യം ചെയ്യൂ. ഏല്പിച്ച പണി പൂർത്തിയാക്കാൻ നിന്റെ ഈഗോയോട് പറയൂ. ഞാൻ മരിക്കട്ടെ.

കോടിക്കണക്കായ മനസാക്ഷി മരിച്ച മനുഷ്യരോട് കൂടെ ജീവിക്കാൻ നിനക്ക് കൂടുതൽ എളുപ്പമാകട്ടെ. ഏതായാലും ഞാൻ നിന്നിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിനക്ക് ഇങ്ങനെ ജീവിക്കാൻ കഴിയുകയില്ല.

നീ തീരുമാനിക്കുക. ഈഗോയെ കൊല്ലണം എന്നൊന്നും ഞാൻ പറയുന്നില്ല അതിനെയും നീ വളർത്തിക്കോളൂ പക്ഷെ നിന്റെ പിടിയിൽ, കൈപ്പിടിയിൽ ഒതുക്കാവുന്ന വലുപ്പം വരെയേ വളർത്താവൂ.

തണുത്ത മനസ്സോടെ ഇരുന്നാലോചിക്കു ഈ സുന്ദരമായ പ്രകൃതിയെ നോക്ക് നിനക്ക് ഈ പ്രകൃതി തന്നിരിക്കുന്ന കഴിവുകളെ നോക്കു, കാലുകൾ വളർന്ന അട്ടയായും, കൊമ്പു കിളിർത്ത കുതിരയായും മാറാതെ ഇരിക്കാൻ ശ്രമിക്കു.

തെറ്റുകൾ മനുഷ്യ സഹജമാണ് അത് സംഭവിക്കില്ല എന്നൊന്നും പറയുന്നില്ല.

💬 Comments

View all comments