0%

Chapter Title : അച്ചുവും ഇക്കൂസും 21 [IKKUZ]

Author : IKKUZ Read All Parts 2.4K

,ഇപ്പൊ ഇടക്കൊക്കെ കല്യാണ കാര്യം പറയുന്നുണ്ട്

ഞാൻ :എന്നാൽ ഞാൻ വീട്ടിൽ പറയട്ടെ ,എന്നിട്ട് നിന്നെ വന്നു കാണാം

റിയ :ആദ്യം നീ വന്നു ഉമ്മാനെ ഒന്ന് കാണു ,,എന്നിട്ട് ഉമ്മ ഓക്കേ ആണേൽ പോരെ ബാക്കി ...

ഞാൻ :അങിനെ ആണേൽ അങ്ങിനെ എന്ന വരേണ്ടത് ...
റിയ :ഉമ്മാക് ചെറിയ ഒരു അസുഖം ഉണ്ട് ,ഞാൻ നിന്നോട് പറയാതെ നിന്നതാണ് ,ആർ സി സി യിൽ ആണ് കാണിക്കുന്നത് ..നാളെ രാത്രി ഞങ്ങൾ ചെക്കപ്പിന് പോകുകയാണ് ..നീ കൂടെ വരുന്നോ അപ്പോൾ ശെരിക്കും പരിചയപ്പെടുകയും ചെയ്യാം ....

ഞാൻ :എന്തെ എന്നോട് അസുഖത്തെ കുറിച്ച് പറയാഞ്ഞത് ...

റിയ :ഞാൻ ഇത് ആരോടും ഷെയർ ചെയ്തിട്ടില്ല എനിക്ക് വേണ്ടപെട്ടവരോട് മാത്രേ പറഞ്ഞോളു ...നീയും എനിക്ക് വേണ്ടപെട്ടവൻ ആയി അതാ ഞാൻ നിന്നോട് പറഞ്ഞത് ...

ഞാൻ :ഇപ്പൊ ആയിട്ടേ ഒള്ളു നേരത്തെ ആയില്ലേ ....

റിയ :എനിക്കും ഉമ്മക്കും ഞങ്ങൾ മാത്രേ ഒള്ളു ..അതോണ്ട് ഞാൻ കെട്ടാൻ പോകുന്നവനും ഞങ്ങളെ നല്ലോണം നോക്കുന്നവൻ ആകണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു ..അതാ ഞാൻ ഇപ്പോൾ നിന്നോട് എല്ലാം പറഞ്ഞത് ,,ഇതൊക്കെ കേട്ടിട്ട് പൂർണ സമ്മതം ആണേൽ മാത്രം നീ എന്നെ കെട്ടിയാൽ മതി ..അല്ലേൽ നമുക് ഇത് അവസാനിപ്പിക്കാം ...എല്ലാം മോഹങ്ങളും തന്നിട്ട് ഇട്ടുപോകുന്നതിനേക്കാൾ നല്ലതല്ലേ ആദ്യമേ പറഞ്ഞു നല്ലപോലെ പോകുന്നത് ...

ഞാൻ :നീ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ ,,ഞാൻ വിട്ടുപോകും തോന്നുന്നുണ്ടോ നിനക്ക് ...നിന്നെ എനിക്ക് വേണം എൻ്റെ ഉമ്മാനെ

💬 Comments

View all comments