Chapter Title : അന്ന് ലൈബ്രറിയിൽ [SwanthamDeepa]
ഇടാൻ വന്നതാണോ? അതാണല്ലോ നിൻ്റെ മെയിൻ.
നിസ്സഹായനായി ഞാൻ പിന്നെയും മാഡം ഇരിക്കുന്നടുത്തോട്ട് നോക്കി. മുഖത്ത് ഒരു ചെറിയ ചിരി ഉണ്ട്. ആരെങ്കിലും നോക്കിയാൽ ഫോണിൽ സംസാരിക്കുകയാണെന്ന് തോന്നു. എനിക്കല്ലേ അറിയൂ എന്താ സംഭവമെന്ന്.
RG: ടാ ചെക്കാ. എനിക്ക് നിന്നെ പേടിപ്പിച്ചു ഭീഷണിപ്പെടുത്തി വെക്കണം എന്നൊന്നും ഇല്ല. നിന്നെ പേടിപ്പിച്ചു മുള്ളിച്ചിട്ട് എനിക്കെന്തു കിട്ടാൻ? പിന്നെ അന്നു രാത്രി നമ്മുടെ കൺവെർസേഷൻ തീർന്ന രീതി വച്ച് നിനക്കത് മനസ്സിലായി കാണും എന്ന് ഞാൻ വിചാരിക്കുന്നു. എന്നും പറഞ്ഞു നിന്നെ തലയിൽ കേറി ഇരിക്കാൻ വിടാൻ പാടില്ലല്ലോ. എനിക്കിഷ്ടമാണ് ഇത് പോലെ എനിക്ക് കുറച്ചു കൺട്രോൾ ചെയ്യാൻ ഒരാളെ കിട്ടുന്നത്. ആദ്യത്തെ ആള് നീയൊന്നുമല്ല. നിനക്കറിയുന്ന വേറെയും ആളുകളുടെ അടുത്ത് ഞാൻ സംസാരിക്കാറുണ്ടായിരുന്നു. ബോറാകുമ്പോൾ അങ്ങ് വിടും. അത്രയേ ഉള്ളൂ.
അത് കേട്ട് എൻ്റെ മനസ്സിൽ എന്തൊക്കെയോ തോന്നി. ആദ്യം തന്നെ ഒരു ഭാരം ഒഴിഞ്ഞപോലെ. മാഡം പണി തരുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു. ഇപ്പോഴും പണി തന്നുകൂട എന്നൊന്നുമില്ല. എന്നാലും അതല്ല പുള്ളിക്കാരിയുടെ പ്രധാന ഉദ്ദേശം എന്നറിഞ്ഞപ്പോൾ ഒരു ആശ്വാസം. പിന്നെ പുള്ളിക്കാരിയുടെ കൺട്രോൾ ചെയ്യാനുള്ള ഈ താല്പര്യത്തിനെപ്പറ്റി ഒരു ക്യൂരിയോസിറ്റി. അതിനുള്ള കാരണം പുള്ളിക്കാരി കൺട്രോൾ ചെയ്തപ്പോൾ എനിക്കത് വളരെ ഇഷ്ടപ്പെട്ടു എന്നത് തന്നെ ആയിരുന്നു. അതായത് പുള്ളിക്കാരിക്ക് കൺട്രോൾ ചെയ്യാൻ ഫറ്റിഷ് ഉള്ളപോലെ എനിക്ക് കൺട്രോൾ ചെയ്യപ്പെടാനും ഫറ്റിഷ് ഉണ്ടോ?
RG: പിന്നൊരു കാര്യം. ഞാൻ നീ വലിയ പർവർട്ട് ആണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞല്ലോ. നീ അതലോചിച്ച് ഒരുപാട് ടെൻഷനൊന്നും അടിക്കണ്ട.
💬 Comments
View all comments