Chapter Title : After Marriage [kulasthree]
രുധിയേട്ടനെ ഒന്നു നേരിട്ട് കാണണം എന്ന് പല തവണ ആഗ്രഹിച്ചെങ്കിലും നടന്നില്ല. വീണ്ടും ആ നുണക്കുഴിയും കുഞ്ഞി കണ്ണുകളും എന്റെ സ്വപ്‌നങ്ങളിൽ നിറഞ്ഞു . ഒളിച്ചും പാത്തും വായിച്ചിട്ടുള്ള പലതിനെയും പറ്റിയായി പിന്നീടുള്ള ചിന്ത.
ആളും ആരവങ്ങളോടും കൂടി മണ്ഡപത്തിൽ വെച്ച് താലി ചാർത്തിയപ്പോൾ ഒരു നൂറു ജന്മം ഈ തണലിൽ കഴിയാൻ അനുവദിക്കണേ എന്നേ പ്രാർത്ഥിച്ചുള്ളൂ.
ആദ്യരാത്രിയിൽ കയ്യിൽ ഒരു ഗ്ലാസ്സ് പാലും തന്നു അമ്മായിയമ്മ മുറിയിലേക്ക് പറഞ്ഞു വിടുമ്പോൾ എന്തെന്നില്ലാത്ത പേടി തോന്നി. കല്ല്യാണം കഴിഞ്ഞെങ്കിലും തങ്ങൾ ഇപ്പോഴും അപരിചിതർ ആണല്ലോ. അവസാനം രണ്ടും കല്പിച്ചു ഡോർ തുറന്നു ചെന്നപ്പോൾ കണ്ടു ഒരു സിഗരേറ്റും കയ്യിൽ പിടിച്ചു ബാൽക്കണിയിലേക്ക് നോക്കി നിൽക്കുന്ന ആളെ.
ഓഹോ... അപ്പോൾ ഇതും ശീലമാണോ (അമ്മു ആത്മ )
വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാവണം കയ്യിലിരുന്ന സിഗരറ്റ് പതിയെ ജനൽ വഴി കളഞ്ഞിട്ട് ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു.
" ആഹാ പാലൊക്കെ ആയിട്ടാണോ... "
"അ..അത്.. അമ്മ തന്നുവിട്ടപ്പോൾ..."
ഞാൻ പറഞ്ഞു മുഴുവിക്കുന്നതിനു മുൻപേ ആൾടെ ഫോൺ റിങ് ചെയ്തു തുടങ്ങി
"ആയിക്കോട്ടെ.. പക്ഷേ ഞാൻ ആൾറെഡി ബ്രഷ് ചെയ്തു പോയി അതുകൊണ്ട് താൻ തന്നെ കുടിച്ചോ..രാവിലത്തെ നല്ല ക്ഷീണം ഉണ്ടെങ്കിൽ ലൈറ്റ് അണച്ചു കിടന്നോളു.."
എന്റെ മുഖത്തേക്ക് കൂടി നോക്കാതെ ഫോണുമെടുത്തു ധൃതിയിൽ മുറിവിട്ടിറങ്ങി. ഒറ്റയ്ക്ക് ആ മുറിയിൽ എന്ത് ചെയ്യണം എന്നറിയാതെ കുറെ നേരം നിന്നു.. താഴെ ബാൽക്കണിയിൽ കൂടി നോക്കിയപ്പോൾ കണ്ടു ആരോടൊക്കെയോ സംസാരിച്ചു നിൽക്കുന്ന രുധിയേട്ടനെ..
"എടി അമ്മു.. ഈ നേവിക്കാരൊക്കെ ഭയങ്കര റൊമാന്റിക് ആണെന്ന കേട്ടിട്ടുള്ളെ. നിന്റെ രുധിനെ കണ്ടിട്ട് ആദ്യരാത്രി തന്നെ പണി തരുമെന്ന തോന്നണേ " കല്ല്യാണ തലേന്ന് വീട്ടിൽ വന്ന അപ്പച്ചിയുടെ മകൾ പറഞ്ഞത് ഒന്ന് ഓർത്തുപോയി. ശെരിയാണ് രുധിയേട്ടൻ റൊമാന്റിക് ഒക്കെ ആയിരിക്കും പക്ഷേ എന്നോടില്ലെന്നു മാത്രം..രുധിയേട്ടന് എന്നെ ഇഷ്ടപ്പെട്ടിട്ടല്ലേ കെട്ടിയത്? ഞാൻ വെറും +2ക്കാരി ആയതു കൊണ്ട് ആയിരിക്കുമോ? പക്വതയില്ലാത്ത എന്റെ പ്രായം എന്നെ അങ്ങനെ ഒക്കെയാണ് ചിന്തിപ്പിച്ചത്.ഓരോന്ന് ഓർത്ത് പരിഭവിച്ചും സങ്കടപ്പെട്ടും ഉറക്കം വന്നു
💬 Comments
View all comments