Chapter Title : After Marriage [kulasthree]
കണ്ണ് മൂടിയതറിഞ്ഞില്ല..
പിറ്റേന്ന് എന്തോ അനക്കം തട്ടി കണ്ണ് തുറന്നപ്പോഴാണ് അടുത്ത് കിടക്കുന്ന ആളെ കണ്ടത്. ഒരു വശത്തേക്ക് തല ചെരിച്ചു കമഴ്ന്നാണ് കിടപ്പു. ഇന്നലെ എപ്പോൾ വന്നു കിടന്നു ആവോ? സ്വർണ്ണത്തിന്റെ നിറമാണ് രുധിയേട്ടന്. കട്ടിയുള്ള കൂട്ടുപുരികവും ചാമരത്തോട് സാമ്യം തോന്നിക്കുന്ന കൺപീലികളും. അടുക്കളയിൽ ആരുടെയൊക്കെയോ ശബ്ദം കേട്ടപ്പോഴാണ് തിരിച്ചു സ്വബോധത്തിൽ എത്തിയത്. താഴെയുള്ളവരെ എങ്ങനെ അഭിമുഖീകരിക്കും? അല്പ്പം നേരത്തെ ആലോചനക്കൊടുവിൽ താഴേക്കു ചെന്നു.. എങ്ങും പരിജയം ഇല്ലാത്ത മുഖങ്ങൾ..ശ്ശോ ആരും വേണ്ടായിരുന്നു ഞാനും രുധിയേട്ടനും മാത്രം മതിയായിരുന്നു..കല്യാണത്തോട് അനുബന്ധിച്ചു വന്ന ബന്ധുക്കളും അയൽക്കാരുമൊക്കെ ആ വീടിന്റെ ഓരോ കോണിലും നിന്ന് എന്നെ തുറിച്ചു നോക്കുന്നത് പോലെ തോന്നി..
"ആഹ് മോളെ ... ദേ ചായ അമ്മ ആ ഫ്ലാസ്കിൽ ഒഴിച്ച് വച്ചിട്ടുണ്ട് .. ഒരു ഗ്ലാസ്സിൽ എടുത്തു കുടിച്ചിട്ട് അവനും കൊണ്ട് കൊടുക്ക്.."
അധിക നേരം അവിടെ നിന്നു വട്ടം കറങ്ങാതെ ചായയും എടുത്തു നേരെ മുകളിലേക്കു പോയി. കുളിമുറിയിലെ വെളിച്ചം കണ്ടപ്പോൾ മനസ്സിലായി ആള് അകത്തുണ്ടെന്നു.. പെട്ടന്ന് തന്നെ ഇന്നലെ കൊണ്ടുവെച്ച ബാഗിൽ നിന്നും ഫോൺ എടുത്തു വീട്ടിലേക്കു വിളിച്ചു. അമ്മയുടെ ശബ്ദം കേട്ടപ്പോൾ തന്നെ വല്ലാത്ത ഒരുതരം ഒറ്റപ്പെടൽ തോന്നി, തിരിച്ചു വീട്ടിൽ പോയിരുന്നെങ്കിൽ എന്ന് പോലും ചിന്തിച്ചു.
" ഗുഡ് മോർണിംഗ് "
രുധിയേട്ടന്റെ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്.
" ഗുഡ് മോർണിംഗ്... അമ്മ വിളിച്ചപ്പോൾ ചോദിച്ചു ഇന്ന് അങ്ങോട്ട് നമ്മൾ ചെല്ലുമോ എന്ന്.." "മ്മ്..എല്ലാവർക്കും ഡ്രെസ്സും എടുത്തു ഉച്ചയോടുകൂടി ഇറങ്ങാം "
ദിവസങ്ങൾ ഓരോന്നായി കഴിഞ്ഞു. രുധിയേട്ടന്റെ വീട് പതിയെ പതിയെ എന്റെയും വീടായി മാറി. ഇടക്കിടക്ക് ഉള്ള നോട്ടങ്ങളിലൂടെ ഞങ്ങൾ പരസ്പരം പ്രണയിച്ചു തുടങ്ങി..
"ഇപ്പോഴെങ്കിലും എനിക്കൊരു ഡ്രസ്സ് എടുത്ത് തരാൻ നിനക്ക് തോന്നിയല്ലോ.."
ടൗണിൽ പോയപ്പോൾ രുധിയേട്ടൻ വാങ്ങിക്കൊണ്ടു വന്ന സാരി എടുത്ത് നോക്കുവായിരുന്നു അമ്മ. എല്ലാവർക്കും വാങ്ങിയ കൂട്ടത്തിൽ എന്റെ നേരെയും ഒരു കവറ് നീട്ടി. റൂമിൽ കൊണ്ടുപോയി കട്ടിലിൽ വച്ചു അഴിച്ചു നോക്കിയപ്പോൾ കണ്ടു കടും ചുവപ്പ് നിറത്തിൽ ഒരു പട്ട് സാരീ...രുധിയേട്ടൻ
💬 Comments
View all comments