0%

Chapter Title : അഹല്യയുടെ ട്രെയിൻ യാത്ര [ആദിദേവ്]

Author : kkstories Read All Parts 1431

പതിയെ നീങ്ങി തുടങ്ങി. ആൾ അധികം സംസാരിക്കാൻ താൽപര്യം ഇല്ലാത്ത കക്ഷിയാണ് എന്നെനിക്ക് മനസ്സിലായി. അതുകൊണ്ട് തന്നെ ഞാൻ അങ്ങോട്ടു കേറി മിണ്ടാൻ പോയില്ല.

അവൾ വീണ്ടും ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടേയിരുന്നു. അവളുടെ സംസാരത്തിൽ നിന്നും അവൾ ഒരു പ്രൊഫഷണൽ ഡാൻസർ ആണെന്നും നോയിഡയിൽ ഏതോ ഡാൻസ് പ്രോഗ്രാം കഴിഞ്ഞ് വരികയാണ് എന്നും മനസ്സിലാക്കാൻ സാധിച്ചു.

മുൻ മാധ്യമ പ്രവർത്തകൻ കൂടിയായ എനിക്ക് അവളെ കുറിച്ച് മനസ്സിലാക്കാൻ ഇത്രയും ഇൻഫർമേഷൻ ആവശ്യത്തിൽ അധികം ആയിരുന്നു. ഗൂഗിൾ സേർച്ച് ചെയ്തു ഡൽഹിയിൽ രണ്ടു ദിവസമായി നടന്ന ഡാൻസ് പ്രോഗ്രാമുകൾ കണ്ടുപിടിച്ചു. ഒരുപാട് ഉണ്ടായിരുന്നു. പക്ഷേ അതിൽ തന്നെ, ‘IndiArt Foundation’ നടത്തിയ ‘നൃത്യ ദർപൺ’ എന്ന പ്രോഗ്രാം മാത്രം ആണ് നോയിഡയിൽ നടന്നത്.

ഉടനെ തന്നെ IndiArt Foundation-ൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ കണ്ട് പിടിച്ച് പുതുതായി അപ്‌ലോഡ് ചെയ്ത ഫോട്ടോസ് തപ്പി നോക്കി. അധികം സ്ക്രോൾ ചെയ്യാതെ തന്നെ ഞാൻ തേടിയ മുഖം ഭാരതനാട്യ വേഷത്തിൽ എൻ്റെ കണ്ണിൽ ഉടക്കി. നേരിട്ട് കാണുന്നപോലെ തന്നെ ആ വേഷത്തിൽ കാണാൻ നല്ല ഐശ്വര്യം ഉണ്ട്. മാത്രമല്ല നല്ല ഭംഗിയായി ചിരിക്കുന്നുമുണ്ട്. എൻ്റെ ഭാഗ്യം കൊണ്ട് അവളുടെ ഐഡി അതിൽ ടാഗ് ചെയ്തിരുന്നു.

“അഹല്യ” അതാണ് പേര്. ഇൻസ്റ്റഗ്രാം ബയോയിൽ തൃശൂരിലെ പ്രശസ്ത നൃത്ത വിദ്യാലയത്തിൻ്റെ പേരും എഴുതിയിട്ടുണ്ട്. 25 പോസ്റ്റുകൾ ഉള്ള അവളുടെ അക്കൗണ്ട് ക്ലോസ്ഡ് ആണ്.

ഏതോ വലിയ വീട്ടിൽ ജനിച്ചു വളർന്ന പെൺകുട്ടിയാണ്. അത്ര മാത്രം മനസ്സിലായി. ഇങ്ങോട്ട് ജാഡ കാണികുമ്പോ കുറച്ച് അങ്ങോട്ടും ആവാം. ഞാൻ ജനലിലൂടെ വീണ്ടും പുറത്തേക്കു നോക്കി ഇരുന്നുകൊണ്ട് അവളുടെ ഫോൺ വിളിയിൽ കൗതുകത്തോടെ കാതോർത്തു.

“ഇല്ല ചേച്ചീ. അടുത്ത സീറ്റിൽ ഒരു ഹിന്ദിക്കാരൻ ആണ്. എനിക്കാണേൽ അയാളോട് സംസാരിക്കൻ ഹിന്ദിയും അറിയില്ലാലോ. ആകെ ബോറടി ആയി. വല്ല ഫ്‌ലൈറ്റിനും വന്നാ മതിയായിരുന്ന്.”

അപ്പൊ അതാണ് ഈ ജാഡയുടെ കാര്യം. അവൾ വിചാരിക്കുന്നത് ഞാൻ ഒരു നോർത്ത് ഇന്ത്യൻ ഹിന്ദി വാല ആണെന്നാണ്. അവളെ കുറ്റം പറയാൻ പറ്റില്ല. എനിക്ക് അത്യാവശ്യം ബോളിവുഡ്

💬 Comments

View all comments