Chapter Title : അഹം 2 [നൈമ]
ആരും ഒന്നും പറയണ്ട " ഞാൻ ഖദീജയെയും പാത്തുവിനെയും മാറി മാറി നോക്കി "നെറികേടിന്റെ കഥ എന്റെ വായിൽ നിന്ന് തന്നെ കേൾക്കണോ ?" ഞാൻ പാത്തുവിന്റെ കണ്ണിൽ നോക്കിക്കൊണ്ട് അലറി.
"നീ അകത്തു പോ " പാത്തുവിനെയോടായി ഖദീജ പറഞ്ഞു ."ഉമ്മ ഇങ്ങള് ..."പാത്തു പറഞ്ഞു തീരും മുന്നേ ഖദീജ അവൾക്ക് നേരെ ഒരു നോട്ടമെറിഞ്ഞു "അകത്തു കയറി പോവാനാ നിന്നോട് ഞാൻ പറഞ്ഞത് !" .അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി .
"ജോണി ...ഹരി പറയുന്ന പോലെ എല്ലാം ...പിന്നെ വക്കച്ചനുമായി ഹരി തന്നെ സംസാരിക്കട്ടെ " ഖദീജ ജോണി ചേട്ടനെ നോക്കികൊണ്ട് പറഞ്ഞു .
"ശരിയിത്ത "ജോണി ചേട്ടൻ അത്രയേ പറഞ്ഞുള്ളു . ഞങ്ങൾ അവിടെന്നു ഇറങ്ങുമ്പോൾ ഒരു കുട്ടിയുമായി ആ വീട്ടിലേക്ക് വേറെ ഒരു സ്ത്രീ കടന്നു വന്നു .നല്ല മുഖ പരിചയം .പക്ഷെ എനിക്ക് അങ്ങോട്ട് ആളെ മനസിലാവുന്നില്ല .
"എന്ത്യേ റംല ...ഷിയാസ് ഇപ്പോളും വഴക്കിലാണോ " ജോണി ചേട്ടൻ ആ സ്ത്രീയോട് ചോദിച്ചു .
"ഉം "എന്ന് മാത്രമേ അവർ മൊഴിഞ്ഞുള്ളു .എന്നെ കണ്ടതും അവരുടെ മുഖമൊന്നു മാറുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു .അവരാവട്ടെ എനിക്ക് മുഖം തരാതെയിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് .ശെടാ , എന്നാലും ഒരു ഓര്മ കിട്ടുന്നില്ലല്ലോ .
ഒക്കെ ശരിയാവും എന്ന് പറഞ്ഞു ജോണി ചേട്ടൻ എന്നെയും കൂട്ടി താമസ സ്ഥലത്തേക്ക് തിരിച്ചു .
"അത് റംലയാ ...ഖദീജ താത്തയ്ക്ക് ആകെ പറയാൻ ഒരു സഹോദരനെ ഉണ്ടായിരുന്നുള്ളു .പുള്ളി കുറച്ചു നാള് മുന്നേ
💬 Comments
View all comments