Chapter Title : അഹം 2 [നൈമ]
" ഞാൻ ഒരു പുച്ഛത്തോടെ പറഞ്ഞു.
ജോണി ചേട്ടൻ ഒന്ന് എന്നെയും ഖദീജയെയും മാറി മാറി നോക്കി ഇരുന്നതേയുള്ളു . പാത്തു ആവട്ടെ ഉമ്മ എന്തേലും പറ ഉമ്മ എന്നോണം ഖദീജയെ കുറച്ചു നേരം നോക്കി .അവർ ഒന്നും മിണ്ടില്ല എന്ന് തോന്നിയപ്പോൾ അവളുടെ ശബ്ദം പുറത്തേക്ക് വന്നു
"അത് നടക്കൂലാ എന്ന് പറ ജോണി ചേട്ടാ ....കിട്ടുന്നതിൽ പപ്പാതി പപ്പാതി എന്നതല്ലേ ന്യായം " പാത്തു ഒറ്റ ശ്വാസത്തിൽ പറഞ്ഞു .നീയെന്തിനാ ഇപ്പൊ വാ തുറന്നത് എന്ന മട്ടിൽ കദീജ പാത്തുവിനെ നോക്കി .
"ഇങ്ങള് എന്തിനാ എന്നെ നോക്കണേ ഉമ്മാ ...ഇങ്ങള് കേട്ടതല്ലേ പറയണത് വക്കച്ചൻ സാറിന്റെ കൈയിൽ നിന്ന് നമ്മൾ അറിയാതെ കാശ് വേറെ ഉറപ്പിച്ചട്ടുണ്ട് ജോണി ചേട്ടൻ എന്ന് ." പാത്തു ഒന്ന് എന്നെ നോക്കി "ജോണി ചേട്ടനെ ഞങ്ങൾക്ക് ഒരു വിശ്വാസക്കുറവുമില്ല .ജോണി ചേട്ടൻ കുറെ കഷ്ടപെട്ടിട്ടാ ആ ഭൂമി വാങ്ങാൻ ഒരാള് എങ്കിലും വന്നത്.കാശിന് വേണ്ടി നെറികേട് കാണിക്കുന്നവരല്ല എല്ലാവരും "പാത്തു അടക്കം പറഞ്ഞു .ആ പറഞ്ഞത് എനിക്ക് അങ്ങ് കൂടുതൽ കൊണ്ടു .
"എങ്കിൽ ഈ കച്ചവടത്തിന് ഞാൻ ഇല്ല . നിങ്ങൾ ഒന്ന് ഒണ്ടാക്കി കാണിക്ക് " ഞാൻ കസേരയിൽ നിന്ന് എഴുനേറ്റു .
"മോനെ ഇരിക്ക് ..നമുക്ക് സംസാരിച്ചു തീർക്കാം" ജോണി ചേട്ടൻ എന്റെ കൈയിൽ പിടിച്ചു പറഞ്ഞു "ഹരി ...ഒന്ന് ഇരിക്ക് ..പാത്തു ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല "
"എനിക്ക് ഈ തുക്കടാ പ്രോപ്പർട്ടി വിറ്റിട്ട് വേണ്ട ജീവിക്കാൻ .പിന്നെ നെറികേടിന്റെ കാര്യം
💬 Comments
View all comments