Chapter Title : അഹം 2 [നൈമ]
താത്തയുടെ മോളാണ് " അവളെ ചൂണ്ടി കാണിച് ജോണി ചേട്ടൻ എന്നോടായി പറഞ്ഞു . ബെസ്‌റ് കണ്ടവരുടെ കെട്ടിയോനെ തട്ടിയെടുത്ത ഉമ്മാന്റെ മോളായിട്ടാണ് രാവിലെ എന്റെ മുന്നിൽ നിന്ന് പട്ടി ഷോ കാണിച്ചത് .എനിക്ക് അങ്ങ് ഇരച്ചു കയറി .
അവള് തലയിലെ തട്ടൻ ഒന്ന് നേരെയാക്കി തല കുനിച്ചു നിന്നു .
"എല്ലാം ജോണി കണ്ടറിഞ്ഞു ചെയ്‌താൽ മതി .ഹരി മോന്റെ ഇഷ്ടം പോലെ തീരുമാനങ്ങൾ എടുത്തോളൂ "ഖദീജ തല താഴ്ത്തി നിന്നുകൊണ്ട് തന്നെ ജോണി ചേട്ടനോട് പറഞ്ഞു .
"ഞങ്ങൾക്ക് ഈ സ്ഥലം വിൽക്കേണ്ട ആവശ്യം ഇപ്പൊ ഇല്ല ....പിന്നെ ..ഇതിന്റെ പുറകിൽ ഒന്നും ഇനി നടക്കേണ്ട എന്നോർത്തിട്ടാ " ഞാൻ ആരോടൊന്നില്ലാതെ പറഞ്ഞു ."75 ആണ് വക്കച്ചൻ പറയുന്നതെങ്കിൽ ഞാൻ ഓക്കേ ആണ് ...പക്ഷെ എനിക്ക് വക്കച്ചനായി ഒന്ന് നേരിട്ട് കാണണം .പുള്ളി 75 തന്നല്ലേ പറഞ്ഞത് അതോ കൂടുതൽ പറഞ്ഞിട്ട് ആരേലും കയറി ഇടയ്ക്ക് കളിക്കുന്നുണ്ടോ എന്നറിയണമല്ലോ " ഞാൻ ജോണി ചേട്ടനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി പറഞ്ഞു . ജോണി ചേട്ടന്റെ മുഖം ഒന്ന് വിളറി .
"അല്ല ഈ റിയൽ എസ്റ്റേറ്റ് എനിക്ക് അത്ര വശമില്ലാത്ത ബിസിനസ് ഒന്നുമല്ല ...നാട്ടിൽ ഞാൻ എത്ര നടത്തിയിരിക്കുന്നു .ഇങ്ങനെ ചില ഉഡായിപ്പുകൾ ഇതിലുണ്ട് " ഞാൻ തട്ടി വിട്ടു .
"അതിനെന്താ ...മോനെ ഞാൻ തന്നെ വക്കച്ചൻ സാറിന്റെ അടുത്ത് കൊണ്ട് പോവാം "ജോണി ചേട്ടൻ പറഞ്ഞു
"ആഹ് ...പിന്നെ 50 എനിക്ക് 25 എന്താന്നു വച്ചാൽ നിങ്ങൾ ചെയ്തോ
💬 Comments
View all comments