Chapter Title : അഹം 2 [നൈമ]
തന്നെ ചൊറിയാതെ പോവാൻ നോക്ക് .ഇവിടെ ആർക്കും വേണ്ട നിന്റെ എണ്ണ പലഹാരം " അവളോട് പറഞ്ഞിട്ട് ഞാൻ ചിക്കൻ കാലു ഒന്ന് ചപ്പി വലിച്ചു .
“ഈഎഹ്” എന്ന് മോന്ത കൂട്ടിക്കൊണ്ട് അവൾ പിറുപിറുത്തു "അഹങ്കാരത്തിന് ഒട്ടും കുറവില്ലേലും എല്ലിന്റെ കഷ്ണം പോലും ബാക്കി വക്കൂല !"
ഉച്ചയോടെ ഞാൻ ജോണി ചേട്ടനെ കൂട്ടി വക്കച്ചനെ പോയി കണ്ടു .ഒരു നേരും നെറിയുമുള്ള മനുഷ്യനായി എനിക്ക് തോന്നി .ഡോക്യൂമെന്റസ് എല്ലാം പുള്ളി നേരത്തെ കണ്ടതാണെന്നും കരമടച്ച രസീത് കൂടി ഉണ്ടേൽ എല്ലാം ഓക്കെ ആണെന്നും പുള്ളി പറഞ്ഞു .ഏതു സമയം വേണേലും രെജിസ്ട്രേഷന് തയ്യാറാണത്രേ ! സത്യം പറഞ്ഞാൽ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി !പെട്ടെന്ന് കാര്യം നടത്തി കാശുമായി തിരികെ പോവാലോ !
"അതെന്താ ജോണി ചേട്ടാ ഈ കരമടച്ച രസീത് പ്രശ്നം ?" ഞാൻ തിരികെ വരും വഴി ജോണി ചേട്ടനോട് ചോദിച്ചു .
"അത് മോനെ ഒരു ചെറിയ എന്തോ പേപ്പർ ശരിയാക്കണം .ഞാൻ ഒന്ന് പോയി ഇവിടത്തെ വില്ലേജ് ആഫിസറെ കണ്ടതാ .പുള്ളി ങാ ..ങ്ങൂ എന്ന് പറഞ്ഞു നീട്ടി . പുള്ളിക്ക് എന്തേലും തടയോ എന്ന് നോക്കിയതാ "ജോണി ചേട്ടൻ കാശേ എന്ന് ആംഗ്യം കാണിച്ചു ."നമുക്ക് നാളെ പോയി ഒന്ന് കണ്ടേക്കാം ...എന്തേലും ഒന്ന് കൊടുത്താൽ കാര്യം നാളെ തന്നെ നടക്കും "
"ഒരുപാട് ആവോ ?" ഞാൻ സംശയത്തോടെ ചോദിച്ചു
"ഏയ്യ് ...നിസ്സാര കാര്യമല്ലേ മോനെ ,ചില്ലറ എന്തേലും മതിയാവും "
വീട്ടിൽ വന്ന് ഒന്ന്
💬 Comments
View all comments