അഹം [നൈമ]
അഹം
Aham | Author : Naima
"നടക്കില്ല ജോണി, കിട്ടുന്നതിൽ മുക്കാല് ഞങ്ങൾക്ക്"
"എന്റെ ജോണി ,ഞാനും എന്റെ ചെക്കനും അനുഭവിക്കേണ്ട മൊതലാ . വേറെ ഒരു സംസാരത്തിന് ഞാനില്ല . ഇതിപ്പോ ജോണി ഇടപെട്ടോണ്ടാ. അല്ലേൽ പത്ത് പൈസ ഞാൻ അവറ്റകൾക്ക് കൊടുക്കില്ലാർന്നു "
"അമ്മാ...അപ്പുറത്തെങ്ങാനും പോയി സംസാരിക്ക് , വെറുതെ രാവിലെ ഉറക്കം കളയാതെ " പുതപ്പിനുള്ളിൽ നിന്ന് തല പുറത്തേക്കിട്ട് എന്റെ റൂമിൽ തലങ്ങും വിലങ്ങും നടന്നു ജോണി ചേട്ടനോട് കയർക്കുന്ന അമ്മയെ നോക്കി ഞാൻ പറഞ്ഞു .
അമ്മ എന്നെ ഒന്ന് കണ്ണ് തുറിച്ചു നോക്കി പുറത്തേക്ക് പോയി .
"പോത്തുപോലെ കിടന്നു ഉറങ്ങാതെ ഒന്ന് എഴുന്നേക്കട ചെക്കാ." അമ്മ പുതപ്പു എന്റെ ദേഹത്ത് നിന്ന് വലിച്ചെറിഞ്ഞുകൊണ്ട് കയർത്തു
"എന്തുവാ അമ്മെ ഇത് "
“നിനക്ക് ഒന്നും അറിയണ്ടല്ലോ , തന്തയുടെ മോൻ തന്നെ” എന്നും പറഞ്ഞു അമ്മ താഴേക്ക് പോയി
“നീ നാളെ തന്നെ വണ്ടി കയറുമെന്നു ഞാൻ ജോണിയോട് പറഞ്ഞിട്ടുണ്ട്” കുറച്ചു കഴിഞ്ഞു അടുക്കളയിൽ ഇരുന്ന് അമ്മയുണ്ടാക്കുന്ന ദോശ തട്ടവെ 'അമ്മ പറഞ്ഞു.
“നാളെയോ”
“ഹ്മ്മ് എന്ത്യേ ? ഒരു ജോലീം കൂലീം ഇല്ലാത്ത നിനക്കെന്താ ഇത്ര ബുദ്ധിമുട്ട് “
“അല്ല അമ്മെ ഈ ഭൂമി കച്ചോടം എല്ലാം ഒന്ന് പഠിക്കണ്ടേ ? “
“എന്തിനു? നീ അവിടെ ബിസിനസ് ചെയ്യാൻ പോവോന്നുമല്ലല്ലോ . ജോണി ഉണ്ടാവും എല്ലാത്തിനും .വിശ്വസിക്കാൻ കൊള്ളാവുന്നവനാ “'അമ്മ ഒരു ദോശ കൂടി എന്റെ പാത്രത്തിലേക്കിട്ടു
“ഉവ്വാ അതുകൊണ്ടാണല്ലോ എന്റെ തന്ത ചെന്ന് ആ കെണിയിൽ പെട്ടത് “
“എടാ നിന്റെ തന്തയുടെ കൈയിലിരിപ്പിനു ജോണി എന്ത് ചെയ്യാനാ ?" 'അമ്മ എന്നെ ഒന്ന് നോക്കി "ദേണ്ടേ ആ ചെറുക്കൻ മാത്രമുള്ളു അവിടെ എന്തേലും ഒരു സഹായത്തിനു നിന്റെ വായിൽ നിന്ന് എന്തേലും ഒന്ന് വീണിട്ട് ഇനി ആ സഹായം കൂടി ഇല്ലാണ്ടാക്കണ്ട " 'അമ്മ എന്നോട് പറഞ്ഞു
"എനിക്കെന്തോ ഇത് നടക്കുമെന്ന് തോന്നുന്നില്ല അമ്മെ " ഞാൻ അമ്മയെ സംശയ ഭാവത്തിൽ നോക്കി "അങ്ങിനെയങ് ആ പുരയിടത്തിന്റെ പങ്ക് അവർ നമുക്ക് തരുമോ ?"
"എടാ നീ എന്താ വിവരമില്ലാത്ത മണ്ടന്മാരെ പോലെ സംസാരിക്കുന്നത് ? ഇത് നിന്റെ അച്ഛന്റെ പേരിലുള്ള പുരയിടമാ . മകനായ നീയും ഭാര്യയായ ഞാനും ഒപ്പിടാതെ അവർക്ക് അങ്ങിനെ തോന്നിയ പോലെ ആ വസ്തു വിൽക്കാൻ പറ്റില്ല " 'അമ്മ എന്റെ അടുത്തേക്ക് വന്നു കൈ കൊണ്ട് മുഖം ഒന്ന് ഉയർത്തി ." നിനക്ക് യു കെ പോവണ്ടേ ? നിനക്ക് നല്ലൊരു ജോലി വാങ്ങേണ്ടേ ? നമുക്ക് മര്യാദക്ക് ഒന്ന് ജീവിക്കണ്ടേ ?" 'അമ്മ അപേക്ഷാ ഭാവത്തിൽ എന്നെ ഒന്ന് നോക്കി .
കൂടുതലൊന്നും 'അമ്മ എന്നോട് പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല . പാവം എന്റെ 'അമ്മ . അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയ സമയം മുതൽ അവർ എനിക്ക് വേണ്ടി കഷ്ട പെടാൻ ഇനി
💬 Comments
View all comments