0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 209.2K

പണിയുന്ന എനിക്ക് അവന്റെ സംസാരം കേട്ടപ്പോൾ ഉള്ളം കാല് മുതൽ പെരുത്ത് കയറി. ഞാൻ അവനോട് ചൂടായി. ആകെ ദേഷ്യം പിടിച്ചു നിന്ന അവസ്ഥയിൽ മനസ്സറിയാതെ ഞാൻ അവനോട് പറഞ്ഞു

"എന്റെ മഹേഷേ ഒന്ന് മിണ്ടാതിരിക്കാമോ? അതിലും വലിയ ചൂടിലാ ഞാൻ. വിശന്ന് കരിഞ്ഞിട്ട് മനുഷ്യന്റെ വയറ് വരെ തള്ളക്ക് വിളിക്കാൻ തുടങ്ങി. അപ്പോഴാ നിന്റെയൊരു കൊണയടി. കിടന്ന് ചിലക്കാതെ ഒന്ന് മിണ്ടാതെ പോയെടാ അവിടുന്ന്. "

"ഓഹ്! ആയിക്കോട്ടപ്പ. അടിയൻ പോയേക്കാമെ. "

എന്നെ തൊഴുന്നത് പോലെ കാണിച്ചുകൊണ്ട് അവൻ പറഞ്ഞു. അതിന് ശേഷം ചിരിച്ചു കൊണ്ട് അവൻ ചോദിച്ചു.

"എടാ, ആദി. ഞാൻ ഒരു ചായ കുടിച്ചിട്ട് വരാം. നിനക്ക് ചായ വേണോ..? ഞാൻ കുടിച്ചിട്ട് വരുമ്പോൾ നിനക്ക് ചായയും കൂടെ കഴിക്കാനും എന്തെങ്കിലും വാങ്ങണോ..?"

"അങ്ങനെ നല്ല വല്ല കാര്യവും ചോദിക്ക്. ഏതായാലും നീ വരുമ്പോൾ എനിക്കൊരു ചായ വാങ്ങിക്കോ. ഇപ്പോൾ വേറെ ഒന്നും വേണ്ട. തലവേദന മാറാൻ ഒരു ചായ കുടിക്കുന്നത് നല്ലതാ . " ഞാനും ചിരിയോടെ പറഞ്ഞു.

അപ്പോഴാണ് ഓഫീസ് പ്യൂൺ രാമേട്ടൻ അവിടേക്ക് വന്നത്. വന്ന ഉടനെ രാമേട്ടൻ പറഞ്ഞു.

"ആദി സാറെ, സാറിനൊരു കത്തുണ്ട്."

"കത്തോ?" ഞാൻ അറിയാതെ തന്നെ ചോദിച്ചു പോയി. എനിക്ക് കത്തുണ്ട് എന്ന് കേട്ടതും ഞാനും മഹേഷുമടക്കം അവിടെയുള്ള മറ്റു സ്റ്റാഫുകളും ഒരുപോലെ ഞെട്ടി.

മഹേഷ് ആ കത്തിന് വേണ്ടി രാമേട്ടന് നേരെ കൈ നീട്ടികൊണ്ട് പറഞ്ഞു.

"ഇതാരെടെ ആദി. ഈ നൂറ്റാണ്ടിലേക്ക് ബസ്സ് കിട്ടാത്ത പോലെ നിനക്ക് കത്ത് അയച്ചത്.

💬 Comments

View all comments