Chapter Title : ഐഷു 1 [VaSco]
എന്തായാലും ആളൊരു ബഡാ ഫൂൾ തന്നെ ആയിരിക്കും. അല്ലാതെ ഈ കാലത്ത് ആരെങ്കിലും കത്ത് അയക്കുമോ.. അതും ഓഫീസിലേക്ക്. എന്താ ആദി ഇത് ഇനി നിന്റെ വല്ല ഗേൾ ഫ്രണ്ടും ആണോ ഈ കത്ത് അയച്ചത്...?"
അങ്ങനെ പറഞ്ഞ ശേഷം അവൻ എന്റെ കുറച്ചു മാറി ഇരിക്കുന്ന റോഷിമയെ നോക്കി.
"അതിന് ഇത് മഹേഷ് സാറിനുള്ള കത്തല്ല . ഇതേ ആദി സാറിനുള്ള കത്താ. " രാമേട്ടൻ ഒരു ചെറു ചിരിയോടെ പറഞ്ഞു .
"രാമേട്ടാ. വേണ്ട... വേണ്ട. രാമേട്ടൻ കിട്ടിയ സമയം എന്റെ ആസനത്തിൽ റോക്കറ്റ് അയക്കാൻ നോക്കേണ്ട. " രാമേട്ടൻ പറഞ്ഞത് അത്ര അങ്ങ് ഇഷ്ടപെടാത്ത മഹേഷ് പറഞ്ഞു.
അപ്പോഴും ചിരിച്ച രാമേട്ടൻ കത്ത് എനിക്ക് തന്നിട്ട് തിരിച്ചു പോയി.
ഞാൻ ആ കവർ വാങ്ങി ഫ്രം അഡ്രസ് നോക്കി. അതിൽ ഒരു പേര് മാത്രം.
'അജയ ചന്ദ്രൻ പിള്ള '
'അച്ഛൻ ' ഞാൻ അറിയാതെ തന്നെ എന്റെ നാവിൽ വന്നു.
അച്ഛൻ എന്തിനാണാവോ ഇപ്പോൾ ഇങ്ങനെ ഒരു കത്ത് അയച്ചത് . അതും ഓഫീസിലേക്ക് . മനുഷ്യനെ നാണം കെടുത്താനായിട്ട്. ഞാൻ മനസ്സിൽ പറഞ്ഞു.
ആ തിരക്കിനിടയിലും ഞാനാ കവർ തുറന്നു . അതിൽ നിന്നും ആ കത്ത് എടുത്തു ഞാൻ വായിച്ചു.
'മോനെ,.... ആദി. ഇത് അച്ഛനാണ്.
നിനക്ക് ഇഷ്ടമാവില്ല എന്നറിയാം എന്നാലും എനിക്കിത് നിന്നോട് പറയാതിരിക്കാൻ ആവില്ല. അതുകൊണ്ടാ അച്ഛൻ ഇപ്പോൾ ഇങ്ങനെ ഒരു കത്ത് എഴുതുന്നത്.
നിനക്ക് എന്നോടുള്ള ദേഷ്യവും അതിന്റെ കാരണവും എനിക്ക് അറിയാം. റസിയയെ
💬 Comments
View all comments