0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 319.1K

മേഡം ചിരിച്ചു.

"ഓഹ്! എനിക്കറിയാം മേഡം. ഓഫീസിൽ വെച്ച് ഇടയ്ക്ക് കണ്ടിട്ടുണ്ട് " ഐശ്വര്യയുടെ മുന്നിൽ ആയത് കൊണ്ട് മേഡം എന്ന് വിളിച്ചു തന്നെ ഞാൻ പറഞ്ഞു.

"പോ മമ്മി. ഞങ്ങൾക്കറിയാം മമ്മി പരിചയപെടുത്തേണ്ട കാര്യമൊന്നുമില്ല അല്ലേ ആദിയേട്ട.. " അതും പറഞ്ഞു ഐശ്വര്യയും ചിരിച്ചു. പിന്നെ എന്നോടായി പറഞ്ഞു.

" മമ്മി അങ്ങനെ പലതും പറയും. ആദിയേട്ടൻ അകത്തേക്ക് വാ. " മേഡം അവളെ തലവേദനയാണെന്ന് പറഞ്ഞത് അവൾക്ക് ഇഷ്ടമായിരുന്നില്ല.

ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി. ഇതിനു മുൻപും വല്ലപ്പോഴും ഞാൻ ഐശ്വര്യയെ കണ്ടിട്ടുണ്ട്. അവളെ കണ്ടത് മുഴുവൻ മേഡത്തിന്റെ കൂടെ അവൾ ഓഫീസിൽ വരുമ്പോൾ ആയിരുന്നു. എങ്കിലും ഇതുപോലെ ഒരു വേഷത്തിൽ അവളെ ഒരിക്കലും കണ്ടിട്ടില്ല.

ആ സമയത്ത് അങ്ങനെ ഒന്നും ഞങ്ങൾ സംസാരിക്കുക പോലും ഉണ്ടായിട്ടില്ല. കണ്ടാൽ ഒന്ന് ചിരിക്കും ചിലപ്പോൾ ഒരു ഹായ് അല്ലെങ്കിൽ ഒരു ഗുഡ് മോർണിംഗ് പറയും. അത്രമാത്രം . ആ അവളാണ് അടുത്ത ബന്ധത്തിലുള്ള ആളോടെന്നപോലെ എന്നെ അകത്തേക്ക് ക്ഷണിക്കുന്നത്. അതും ഇമ്മാതിരി ഒരു വേഷവും ധരിച്ചുകൊണ്ട്.

ഞങ്ങൾ അകത്തേക്ക് കയറിയതും മേഡം അവളോട് ചോദിച്ചു.

" നീ ഫുഡിന് വിളിച്ചു പറഞ്ഞില്ലേ. ആദി ഇന്ന് നമ്മുടെ ചീഫ് ഗസ്റ്റ്‌ ആണ്. ഇന്ന് ആദിക്ക് നല്ലൊരു ട്രീറ്റ് തന്നെ കൊടുക്കണം. "

"ആ മമ്മി. ഞാൻ വിളിച്ചു പറഞ്ഞിരുന്നു. അവർ ഇപ്പോൾ വിളിച്ചിരുന്നു. ഫുഡ്‌ കൊണ്ട് ഇപ്പോൾ എത്തുമെന്ന്. " അങ്ങനെ പറഞ്ഞ ശേഷം ഐശ്വര്യ മേഡത്തോട് ചോദിച്ചു.

"ആദിയേട്ടനെ കൂട്ടികൊണ്ട് വരാനായിരുന്നോ മമ്മി

💬 Comments

View all comments