Chapter Title : ഐഷു 1 [VaSco]
നേരത്തെ ധൃതിയിൽ പോയത്. എവിടേക്കാണ് പോകുന്നതെന്ന് പോലും മമ്മി പറഞ്ഞില്ലല്ലോ..?"
" ആര് പറഞ്ഞു ഞാൻ പറഞ്ഞില്ലെന്ന്. നിന്നോട് പറഞ്ഞിട്ടല്ലേ ഞാൻ പോയത്.?"
"എന്ത് പറഞ്ഞിട്ട്. ഞാൻ വേഗം വരാം. വരുമ്പോഴേക്കും നീ നല്ല കുറച്ചു ഫുഡിന് ഓർഡർ കൊടുക്ക്. വേഗം വേണം. അത്രയല്ലേ പറഞ്ഞുള്ളൂ."
"അപ്പോൾ അത്രയേ പറയാൻ സമയം കിട്ടിയുള്ളൂ. അല്ലാതെ നിന്നോട് കാര്യങ്ങൾ വിവരിക്കാൻ നിന്നാൽ സമയവും പോകും. അതുകൊണ്ടാ നിന്നോട് വേറെ ഒന്നും പറയാതെ ഞാൻ വേഗം പോയത്. "
അങ്ങനെ പറഞ്ഞ ശേഷം ആ വലിയ ഹാളിലെ സോഫയിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് എന്നോടായി മേഡം പറഞ്ഞു.
" വാ ആദി വന്ന് ഇവിടെ ഇരിക്ക് "
അതും പറഞ്ഞു മേഡം എന്റെ കൈയിൽ പിടിച്ചു സോഫയിൽ കൊണ്ട് പോയി ഇരുത്തി. അപ്പോൾ ഐശ്വര്യ വന്ന് മേഡത്തോട് ചോദിച്ചു.
"അതെന്താ അത്ര വലിയ കാര്യം എന്നോട് പറയാൻ പോലും സമയം ഇല്ലാത്ത കാര്യം. "
എന്ന് ചോദിച്ചു കൊണ്ട് ഐശ്വര്യ എന്റെ ഇടതു വശത്ത് വന്ന് ഇരുന്നു. ഒരു കാല് താഴെയും ഒരു കാല് മടക്കി സോഫയിലും വെച്ചാണ് അവൾ ഇരുന്നത്. അങ്ങനെ ഇരിക്കുമ്പോൾ അവളുടെ തുട കുറച്ചു കൂടെ കാണാമായിരുന്നു.
മേഡം എന്റെ വലത് വശത്ത് ഇരുന്നുകൊണ്ട് പറഞ്ഞു.
"അതൊന്നും ഇപ്പോൾ പറയില്ല. എന്റെ മോള് പോയി കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വാ എന്നിട്ട് പറയാം. "
"പ്ലീസ് മമ്മി. ഒന്ന് പറ. അതിനു ശേഷം ഞാൻ എടുത്തിട്ട് വന്നോളാം. പ്ലീസ് മമ്മി കാര്യം പറ. ഇന്ന് ആദിയേട്ടനെ വിളിച്ചു
💬 Comments
View all comments