Chapter Title : ഐഷു 1 [VaSco]
ഇങ്ങനെയൊരു ട്രീറ്റ് കൊടുക്കാൻ എന്താ കാര്യം. അത് ഞാനും കൂടെ അറിയട്ടെ. "
അതൊക്കെയുണ്ട്. ഞാൻ പറയാം. "
എന്ന് പറഞ്ഞു. മേഡം ആ പ്രോജെക്കറ്റ് കിട്ടിയ കാര്യം പറഞ്ഞു. അത് കേട്ടതും ഐശ്വര്യ സന്തോഷത്തോടെ എഴുന്നേറ്റു പോയി മേഡത്തെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
"കൺഗ്രാറ്റ്സ് മമ്മി. ഞാനിതൊട്ടും പ്രതീക്ഷിച്ചില്ല. ഇത്രയും വലിയൊരു പ്രോജെക്കറ്റ് നമ്മുടെ കമ്പനിക്ക് കിട്ടുമെന്ന്."
"അതിന്റെ കാരണം ഞാനല്ല മോളെ അത് ആദിയാ...... ആദി ഒറ്റൊരാളാ ഈ പ്രോജെക്കറ്റ് നമുക്ക് നേടിത്തന്നത്. അതിന്റെ സന്തോഷത്തിലാ നിന്നോടൊന്നും പറയാതെ ഞാൻ പോയതും ഇപ്പോൾ ആദിയേയും കൊണ്ട് ഇവിടേക്ക് വന്നതും. "
മേഡം പറഞ്ഞത് കേട്ട് വിശ്വാസം വരാതെ എന്നെ നോക്കിയ ഐശ്വര്യയെ നോക്കി ഞാൻ ചിരിച്ചു. ഉടനെ ഐശ്വര്യ എന്റെ കൈയിൽ പിടിച്ചു കുലുക്കികൊണ്ട് പറഞ്ഞു.
"കൺഗ്രാറ്റ്സ് ആദിയേട്ട. നമ്മുടെ കമ്പനിക്ക് ആദ്യമായിട്ടാ ഇത്രയും വലിയൊരു പ്രോജെക്കറ്റ് കിട്ടുന്നത്. അതുകൊണ്ട് ആദിയേട്ടന് കുടിക്കാൻ സ്പെഷ്യൽ ഡ്രിങ്ക്സ് ഞാൻ കൊണ്ട് വരാം. "
എന്ന് പറഞ്ഞു ഐശ്വര്യ അടുക്കളയിലേക്ക് പോകാൻ നേരം. പുറത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടു.
"മമ്മീ ഫുഡ് വന്നെന്ന് തോനുന്നു. ഞാൻ പോയി നോക്കട്ടെ " അതും പറഞ്ഞു പുറത്തേക്ക് പോകാൻ നോക്കിയ ഐശ്വര്യയോട് മേഡം പറഞ്ഞു.
"അതൊക്കെ ഞാൻ നോക്കിക്കോളാം. നീ പോയി കുടിക്കാൻ എടുത്തിട്ട് വാ. " എന്ന് പറഞ്ഞു മേഡം പുറത്തേക്ക് പോയ സമയം ഐശ്വര്യ എന്റെ അടുത്തേക്ക് ഓടി വന്ന് എന്നെ കെട്ടിപിടിച്ചു. എന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചിട്ട് പറഞ്ഞു.
"ഇത്രയും വലിയൊരു കാര്യം ചെയ്ത
💬 Comments
View all comments