0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 309K

നീ പൊന്നു പോലെ നോക്കുമെന്നും അവളെ നീ ഒരിക്കലും ഇറക്കി വിടില്ലെന്നും ഈ അച്ഛന് ഉറപ്പുണ്ട്. കാരണം നീ എന്റെ മകനാണ് . ആ ഉറപ്പിലാണ് ഞാൻ അവളെ നിന്റെ അടുത്തേക്ക് അയക്കുന്നത്.

അവൾ ആദ്യമായിട്ടാണ് അവളുടെ ഉമ്മയുടെ അടുത്ത് നിന്നും മാറി താമസിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ അവളുടെ കൈയിൽ നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചു പോയാൽപോലും അതൊന്നും കാര്യമാക്കി എടുക്കാതെ എല്ലാം നീ ക്ഷമിക്കണം. അച്ഛൻ ഒന്ന് കൂടെ അടിവരയിട്ട് പറയാം, അവൾക്ക് ഇനി നീ മാത്രമേയുള്ളൂ. അവളുടെ എല്ലാ കാര്യങ്ങളും നീ വേണം നോക്കാൻ. അവളെ നീ മുൻപ് കണ്ടിട്ടില്ലല്ലോ. അതുകൊണ്ട് ഈ കത്തിനൊപ്പം അവളുടെ ഒരു ഫോട്ടോ കൂടെ വെക്കുന്നു.' ഒരു പക്ഷെ ഈ കത്ത് നിന്റെ കൈയിൽ കിട്ടുന്നതിന് മുൻപ് തന്നെ അവൾ നിന്റെ അരികിൽ എത്തിയേക്കും.

പിന്നെയും ഒരുപാട് എന്തൊക്കെയോ എഴുതി കൂട്ടിയിട്ടുണ്ട് . പക്ഷെ

ഇത്രയും വായിച്ചപ്പോഴേക്കും എനിക്ക് അടിമുതൽ മുടി വരെ ചൊറിഞ്ഞു വന്നു. എന്റെ തല പെരുത്തു.

' ആരോട് ചോദിച്ചിട്ടാ ഈ തന്തപ്പടി ഇങ്ങനെ ഒരു കാര്യം ചെയ്തത്. മുൻപ് തന്നെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ പറ്റില്ലെന്ന് ഞാൻ പറഞ്ഞേനെ. അത് അറിയാവുന്നത് കൊണ്ടായിരിക്കും അങ്ങേര് ഈ കോപ്പിലെ ഏർപ്പാട് കാണിച്ചത്. ഇനിയിപ്പോൾ എന്ത് ചെയ്യും. '

അങ്ങനെ പിറുപിറുത്തുകൊണ്ട് ആ കത്ത് മുഴുവൻ വായിക്കാൻ നിൽക്കാതെ അത് മടക്കി എന്റെ പാന്റിന്റെ പോക്കറ്റിൽ വെച്ചു. പിന്നെ ആ കവറിൽ നിന്ന് അവളുടെ ഫോട്ടോ എടുത്തു നോക്കി.

ഒറ്റ നോട്ടത്തിൽ തന്നെ

💬 Comments

View all comments