0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 309K

നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന മുഖം ആണ് ഞാൻ കണ്ടത്. ആ ഫോട്ടോയിൽ ഒരു പാവാടയും ബ്ലൗസും ആണ് അവളുടെ വേഷം. കൂടെ തലയിൽ തട്ടം ഇട്ടിട്ടുണ്ട്. ഞാൻ ആ ഫോട്ടോയുടെ പിന്നിലേക്ക് നോക്കി അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു.

' ആയിഷ '

കൂടുതൽ നോക്കാൻ നിൽക്കാതെ ഞാൻ ആ ഫോട്ടോ വീണ്ടും കവറിൽ വെച്ച് അതും എന്റെ പാന്റിന്റെ പോക്കറ്റിൽ തിരുകി.

"എന്താടാ ആദി, എന്ത് പറ്റി. ആരാ കത്ത് അയച്ചത്. നിന്റെ മുഖമാകെ വല്ലാതായല്ലോ എന്തെങ്കിലും പ്രശ്നമുണ്ടോ..? ഞാൻ ഇടപെടണോ..?"

ദേഷ്യം കൊണ്ട് ചുവന്നു വലിഞ്ഞു മുറുകിയ എന്റെ മുഖം കണ്ട് മഹേഷ് ചോദിച്ചു.

"ഏയ് ഒന്നുമില്ലെടാ. നീ പോയി കടുപ്പത്തിൽ ഒരു ചായ വാങ്ങിവാ. നല്ല തലവേദന . ഒരു ചായ കുടിച്ചാൽ ശരിയാകും. "

എന്റെ മനസ്സിന്റെ സമനില തെറ്റിയ പോലെ മനസ്സാകെ കലങ്ങി മറിഞ്ഞു കിടന്നെങ്കിലും സമനില വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ അവനോട് പറഞ്ഞു. എന്നാൽ ആ സമയം രാമേട്ടൻ വീണ്ടും അവിടേക്ക് വന്നു.

" ആദി സാറെ, സാറിനെ കാണാൻ ഒരു പെൺകുട്ടി വന്നിട്ടുണ്ട്. "

രാമേട്ടൻ പറഞ്ഞത് കേട്ട് ഷോക്ക് ഏറ്റപോലെ ഞാൻ അവിടെ ഇരുന്നുപോയി.

" ആദിയെ കാണാൻ ഒരു പെൺകുട്ടി വന്നെന്നോ. " മഹേഷ് വിശ്വാസം വരാതെ ചോദിച്ചു.

" ആ അതെ. പെൺകുട്ടി തന്നെ." രാമേട്ടൻ തറപ്പിച്ചു പറഞ്ഞു.

" എന്താടാ ആദി ഞാൻ ഈ കേൾക്കുന്നത്. ഇത് സത്യം തന്നെയാണോ. നിന്നെ കാണാൻ ഒരു പെണ്ണ് ഇവിടെ വെന്നെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ ആകുന്നില്ല.

💬 Comments

View all comments