Chapter Title : ഐഷു 1 [VaSco]
ദിസ് ഈസ് ഇമ്പോസിബിൾ "
"അതെന്താ. മഹേഷ് സാറേ സാർ അങ്ങനെ പറഞ്ഞത്. ആദി സാറിനെ ഒരു പെണ്ണ് അന്വേഷിച്ചു വന്നെന്ന് കരുതി അതിലെന്താ ഇത്ര അഭുതപെടാനുള്ളത്. നല്ല ആണുങ്ങളെ കാണാൻ പെണ്ണുങ്ങൾ വന്നെന്നും അവരുടെ പിറകെ നടന്നെന്നുമൊക്കെ വരും . അല്ലേ ആദി സാറേ." റോഷിമ എന്നെ നോക്കി ചിരിയോടെ പറഞ്ഞു. അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും ആ ചിരിക്ക് വേണ്ടത്ര തിളക്കം ഉണ്ടായിരുന്നില്ല.
"മോളെ റോഷിമേ. നീ എത്ര നാളുകൊണ്ട് ഇവന്റെ പിറകെ നടക്കുന്നു . എന്നിട്ട് വല്ലതും നടന്നോ.! ആ സമയം നീ എന്റെ പിറകെയാണ് നടന്നിരുന്നെങ്കിൽ നമ്മുടെ കുഞ്ഞ് ഇപ്പോൾ നടക്കുന്ന പ്രായം ആയേനെ. അതുകൊണ്ട് ഇക്കാര്യത്തിൽ മാത്രം നീ ഇവന് വക്കാലത്തുമായി വരല്ലേ. ഈ വക കേസൊന്നും ഇവിടെ എടുക്കില്ല. ഇക്കാര്യത്തിൽ മാത്രം എനിക്ക് ഇവനെ എനിക്ക് വിശ്വാസം ഇല്ല. "
മഹേഷിന്റെ ആ സംസാരം അവിടെ കൂട്ടചിരി ഉണർത്തി. റോഷിമ എന്നെ നാണത്തോടെ നോക്കി എന്നിട്ട് മെല്ലെ പറഞ്ഞു.
" അതൊക്കെ ഞങ്ങൾ പിന്നീട് മതി എന്ന് വെച്ചിട്ടാ. അല്ലേ ആദി സാറേ. സമയം ആകുമ്പോൾ ഞങ്ങൾ അതിനെ കുറച്ചു ചിന്തിച്ചോളാം. എന്നിട്ട് ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിന്റെ കൈയ്യും പിടിച്ചു ഇവിടെ വരും. അല്ലേ ആദി സാറെ."
റോഷിമയുടെ സംസാരം കേട്ട് എനിക്ക് വല്ലാതെ ചൊറിഞ്ഞു വന്നു. കുറച്ചു നാൾ മുൻപ് വരെ അവൾക്ക് എന്നോടുണ്ടായ ഈ താൽപര്യത്തെ കുറിച്ചു അവിടെ ചില കുശുകുശുക്കൽ ഉണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ട അത് ഒരു വിധം ഒതുക്കി തീർത്തത്. അപ്പോഴിതാ
💬 Comments
View all comments