0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 310.5K

വീണ്ടും അത് കുത്തി പൊക്കി വന്നിരിക്കുന്നു. അതിന്റെ കൂടെ വേറൊന്നും. ഇവറ്റകളൊന്നും മനുഷ്യന് ഒരു സമാധാനവും തരില്ലേ. ഞാൻ മനസ്സിൽ പറഞ്ഞു.

"അഹ്! നടന്നത് തന്നെ. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം. ഒന്ന് പോ പെണ്ണെ. അവളുടെ ഒരു ആദി സാറും കുഞ്ഞും. മോളെ റോഷിമേ നീ അതിന് വെച്ച വെള്ളത്തിൽ ഇത്തിരി തേയിലയും പഞ്ചാരയും ഇട്ട് കടുപ്പത്തിൽ ഒരു ചായ വെച്ച് കുടിച്ചൊ. അല്ലാതെ ഒന്നും നടക്കാൻ പോകുന്നില്ല."

മഹേഷ് കുറച്ചു ചൂടായെന്ന പോലെ പറഞ്ഞ ശേഷം രാമേട്ടനോട് വീണ്ടും ചോദിച്ചു.

"രാമേട്ടാ. ഈ പെൺകുട്ടി എന്ന് പറയുമ്പോൾ തീരെ കുട്ടിയാണോ അതോ !?" അത്രയും ചോദിച്ചു കൊണ്ട് മഹേഷ് നിർത്തി. അപ്പോൾ രാമേട്ടൻ പറഞ്ഞു.

"ഏയ്! തീരെ കുട്ടിയൊന്നും അല്ല. കണ്ടാൽ പതിനെട്ടോ പത്തൊൻപതോ വയസ്സ് പ്രായം തോന്നും. ഒരു ഉമ്മച്ചി കുട്ടി. "

"ഉ... ഉ..

ഉമ്മച്ചി കുട്ടിയോ?" രാമേട്ടൻ പറഞ്ഞത് കേട്ട് വിശ്വാസം ആകാതെ മഹേഷ്. വിക്കികൊണ്ട് ചോദിച്ചു.

"ആ അതെ. ഉമ്മച്ചി കുട്ടി തന്നെ. തലയിൽ തട്ടം ഒക്കെ ഇട്ടിട്ടുണ്ട്. " രാമേട്ടൻ പറഞ്ഞു.

"ഓഹ്! എന്നാൽ അവൾക്ക് ആളുമാറി പോയതാ. അല്ലാതെ ഇങ്ങനെ വരാൻ ഒരു വഴിയും ഇല്ല. " അങ്ങനെ പറഞ്ഞ ശേഷം മഹേഷ് വീണ്ടും രാമേട്ടനോട് ചോദിച്ചു.

" അവളുടെ പേര് ചോദിച്ചോ രാമേട്ടാ? "

"ആ ചോദിച്ചു. ' ആയിഷ ' എന്നാ അവൾ പറഞ്ഞത്. കൈയിൽ രണ്ടു ബാഗുകളും ഉണ്ട്. കണ്ടിട്ട്

വീട്ടിൽ നിന്നും ആരോടും പറയാതെ ഇറങ്ങി വന്നത് പോലെയുണ്ട്. അവൾ

💬 Comments

View all comments