0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 310.5K

ആദി സാറിനെ ചോദിച്ചു തന്നെയാ ഇവിടേക്ക് വന്നത്. അവൾക്ക് ആളൊന്നും മാറിപോയിട്ടില്ല." രാമേട്ടൻ പറഞ്ഞു.

അത് കേട്ട് അവിടെ കൂടിയവരൊക്കെ എന്നെ തന്നെ നോക്കി. പക്ഷെ ആർക്കും അത് കേട്ട് വിശ്വാസം ആയില്ല എന്ന് തോന്നും അവരുടെ മുഖഭാവം കണ്ടാൽ .

"രാമേട്ടാ. ആള് കാണാൻ എങ്ങനെയുണ്ട്. സുന്ദരിയാണോ.?" മഹേഷ്‌ വീണ്ടും ചോദിച്ചു.

"അത് പറയാനുണ്ടോ സാറേ. നല്ല ഒന്നാന്തരം മൊഞ്ചത്തി കുട്ടി. ആദി സാറിനു നന്നായി ചേരും. ശ്രീരാമനും ശ്രീദേവിയും പോലെ."

രാമേട്ടൻ പറഞ്ഞത് കേട്ട് മഹേഷ്‌ ചിരിച്ചു.

രാമേട്ടൻ അങ്ങനെ പറഞ്ഞതും റോഷിമയുടെ മുഖം ഇരുണ്ടു. അവളുടെ മുഖത്തെ എല്ലാ തെളിച്ചവും പോയി. മഹേഷ്‌ അവളെ നോക്കി ചിരിച്ചു.

ആ സമയം ഞാൻ എന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു മഹേഷിനോട് പറഞ്ഞു.

"എടാ. നിന്റെ കാറിന്റെ താക്കോൽ ഒന്ന് നോക്കട്ടെ. എനിക്ക് ഒന്ന് പുറത്തേക്ക് പോകണം.."

"എടാ അപ്പോൾ അത്.? അത് നിന്റെ ആരാ. നിങ്ങൾ തമ്മിൽ പ്രേമത്തിൽ ആണോ. എന്നിട്ടും ഞാൻ അറിഞ്ഞില്ലല്ലോ. എന്നാലും മോനെ ഇങ്ങനെ ഒന്ന് ഒപ്പിച്ചു വെച്ചിട്ട് നീ ഇതുവരെ എന്നോട് പറഞ്ഞില്ലല്ലോ. അത് തീരെ ശരിയായില്ല. എന്തായാലും നമുക്കീ വിവാഹം വേഗം നടത്താം. അല്ലേ റോഷിമേ..?"

"മഹേഷേ നീ താക്കോൽ തരുമെങ്കിൽ താ. ബാക്കിയൊക്കെ ഞാൻ നിന്നോട് പിന്നെ പറയാം. ഇപ്പോൾ കൂടുതൽ പറയാനുള്ള സമയം ഇല്ല. എനിക്ക് വേഗം പോണം." എന്റെ മുഖത്തെ ഭാവം കണ്ട് മഹേഷ് വേഗം അവന്റെ കാറിന്റെ താക്കോൽ എടുത്ത് എനിക്ക് തന്നു. അപ്പോൾ അവൻ ചോദിച്ചു.

"എടാ. മേഡം ചോദിച്ചാൽ

💬 Comments

View all comments