Chapter Title : ഐഷു 1 [VaSco]
നീ എന്ത് പറയും. "
"അഹ്! അത് ഞാൻ എന്തെങ്കിലും പറഞ്ഞോളാം. അല്ലാതെ ഇപ്പോൾ വേറെ വഴിയില്ല. " മഹേഷിനോട് അങ്ങനെ പറഞ്ഞ ശേഷം ഞാൻ രാമേട്ടനോട് ചോദിച്ചു.
"രാമേട്ടാ അവൾ എവിടെയാ ഉള്ളത്. "
"അവിടെ വെയ്റ്റിങ് ഏരിയയിൽ ഇരിക്കുന്നുണ്ട്. എന്തോ പേടിച്ച പോലെ ഉണ്ട് ആ കുട്ടിയുടെ മുഖം കണ്ടാൽ. സാർ ആ കുട്ടിയെ വഴക്ക് ഒന്നും പറയരുത്. " രാമേട്ടൻ പറഞ്ഞു.
ഞാൻ നേരെ മേഡത്തിന്റെ ക്യാബിനിലേക്ക് നടന്നു. ആ സമയം മഹേഷ് പറയുന്നത് ഞാൻ കേട്ടു.
"ഇത് അവന്റെ പെണ്ണ് തന്നെയാ. അതിലിനി ഒരു സംശയവും ആർക്കും വേണ്ട . അല്ലെങ്കിൽ അവൻ ഇത്രയും ടെൻഷൻ ആകില്ല. അത് അവന്റെ മുഖം കണ്ടാൽ അറിയാം "
'എന്റെ ദൈവമേ, ഇവൻ എന്തൊക്കെയാ പറയുന്നത്. ഇവന് വേറെ പണിയില്ലേ.. അല്ലെങ്കിൽ ഇവളെ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് കെട്ടിയെടുത്തത് . ഇവിടെ സ്റ്റേഷനിൽ വന്നശേഷം എന്നെ ഫോൺ വിളിച്ചാൽ പോരായിരുന്നോ ഇവൾക്ക് . ഇത് മനുഷ്യനെ നാണം കെടുത്താൻ ആയിട്ട് ഓരോന്ന് വന്നേക്കുവാ. എന്റെ ഈശ്വരാ! ഇനി ഇവൾ ആരെന്ന ഞാൻ ഇവരോടൊക്കെ പറയേണ്ടത്.
അച്ഛന്റെ രണ്ടാം കെട്ടിലെ ഭാര്യയുടെ ആദ്യ കെട്ടിലെ മോളാണെന്ന് പറയേണ്ടി വരുമോ..? അതോ ഇവരൊക്കെ കരുതും പോലെ എന്നെ വിശ്വാസിച്ചു ഇറങ്ങി വന്ന ഞാൻ പ്രേമിക്കുന്ന പെണ്ണാണ് ഇവളെന്ന് പറയേണ്ടി വരുമോ.? ' ഞാൻ എന്നോട് തന്നെ ചോദിച്ചു.
മേഡത്തിന്റെ ക്യാബിന് മുന്നിലെത്തിയപ്പോൾ ഞാൻ ഒന്നുരണ്ടു വട്ടം ദീർഘശ്വാസമടുത്തു. നൂറ് കോടിയുടെ പ്രോജക്റ്റിന്റെ ടെൻഷൻ തലയിൽ നിൽക്കുമ്പോഴാണ് ഈ
💬 Comments
View all comments